Chapter Title : Life of pain 5 ? [DK] [Climax]
മുറിവ് ഉണക്കാൻ ഞങൾ ഒക്കെ ഉണ്ട് ഇവിടെ. പക്ഷേ അകത്ത് ഉള്ള മുറിവ് ഉണക്കാൻ അവൾ സ്നേഹിക്കുന്ന ആരെങ്കിലും അടുത്ത് വേണം.
രാജീവ്: എനിക്ക് അറിയാം... അവൻ വേഗം വരും. അവന്റെ പെണ്ണിനെ ഇവിടെ ഒറ്റക്ക് ഇട്ടിട്ട് ഒരുപാട് നേരം മാറി നിൽക്കാൻ അവന് സാധിക്കില്ല.
ദേ: മ്മ്... നീ അവിടേക്ക് ചെല്ല്
ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി. അവിടെ എത്തിയപ്പോലേക്കും രൂപ അഞ്ജുവിനേ വേറെ ഡ്രസ്സ് ഇടീപ്പിച്ചിരുന്നു.
എന്നെ കണ്ട രൂപ എന്റെ അടുത്തേക്ക് വന്നു.
രൂപ: ഏട്ടാ... മനു ഏട്ടൻ എവിടെ....
കുറച്ച് ദേഷ്യതോടെ ആണ് അവള് അത് എന്നോട് ചോദിച്ചത്.
രാജീവ്: അവൻ ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോയിരിക്കുകയാ . ഉടൻ വരും.
രൂപ: ഇവളെക്കാൾ എന്ത് അത്യാവശം ആണ് ഏട്ടന് ഇപ്പൊ ഉള്ളത്.
രാജീവ്: അത് നീ അറിയാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത്.
എന്റെ ശബ്ദം കുറച്ച് ഉറച്ചത് ആയിരുന്നു. അവള് പിന്നെ ഒന്നും മിണ്ടിയില്ല. പുലർച്ചേ ഒരു ആറ് മണി ആയപ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. മനു ആയിരുന്നു അത്.
രാജീവ്: ഹലോ...
മനു: ഞാൻ പുറത്ത് ഉണ്ട്.
രാജീവ്: ആ... ഞാൻ ഇപ്പൊ അങ്ങ് വരാ. അവടെ നിക്ക്.
ഞാൻ ഹോസ്പിറ്റലിന്റെ മുന്നിൽ പോയി . മനു അവിടെ നിൽക്കുന്നുണ്ടായിരുന്നു. കണ്ണ് ഒക്കെ ചുവന്ന് ഒരു ഭ്രാന്തനെ പോലെ ആയിരുന്നു അവന്റെ വേഷം. ഞാൻ അവനോട് ഒന്നും ചൊതിച്ചില്ല " വാ " എന്ന് പറഞ്ഞ് അവനെ ഞാൻ മുറി ലക്ഷ്യമാക്കി നടന്നു.
💬 Comments
View all comments