0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 800
ജെയിക്കാൻ നോക്കുക എന്നൽ മൂർഖൻ പാമ്പിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കാൻ പോകുന്നതിനു സമം ആണ്. അഞ്ചു പിന്നെ അമ്മയുടെ കൂടെ അടുക്കളയിൽ കൂടി. അവളുടെ കുരുംബും വായടിതരവും അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ വന്നു എന്ന് അറിഞ്ഞപ്പോൾ രാജീവിന്റെ അച്ഛനും ഓടി കിതച്ച് വന്നു. എന്നെ കെട്ടിപിടിച്ചു കരഞ്ഞു. വിശേഷങൾ ഒക്കെ ചോദിച്ചു. രാജീവ് അവിടെ നടന്ന ചെറിയ കര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാൻ കയ് മുറിച്ച് സംഭവം ഒന്നും ഇവിടെ ആരും അറിഞ്ഞിട്ടില്ല. തമാശയും വിശേഷങളും ഒക്കെ ആയി ഞങൾ അവിടെ തന്നെ കൂടി. എല്ലാരും ഉള്ളത് കൊണ്ട് റൊമാൻസ് ഒന്നും നടന്നില്ല. പിറ്റേന്ന് തന്നെ റെഡി ആയി നേരെ വിട്ടു പാലക്കാട്ടേക്ക്. 8 വർഷം കൊണ്ട് എന്റെ നാട് ആകെ മാറി. പാടം നിരന്ന് കിടന്ന് ഇടതൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് ഹോട്ടൽ അങ്ങനെ നിര നിര ആയി പൊങ്ങുന്നു. കാറ്റിനും പണ്ടത്തെ ആ സുഖം ഇല്ല. എത്ര വലിയ ഡെവലപ്പ്ഡ്‌ കൺട്രിയിൽ ജീവിച്ചാലും നമ്മുടെ നാടിന് വരുന്ന ചെറിയ ചെറിയ മാറ്റം പോലും നമ്മുടെ മനസ്സിന് ആനധം പകരും. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മലപ്പുറത്ത് നിന്ന് പാലക്കാടിന്റെ ശ്വാസം ശ്വസിക്കാൻ തുടങ്ങി. ചൂടിന്റെ ഗന്ധം ഉള്ള സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന പാലക്കാട്. മറ്റു സംസ്ഥാനങ്ങൾ വച്ച് നോക്കുമ്പോൾ ഇവിടെ വികസനത്തിന്റെ വളർച്ച കുറച്ച് കുറവാണ്. എന്നിരുന്നാലും പ്രൗഢിയും ഭംഗിയിലും ഒട്ടും പിന്നോട്ടും അല്ല. മണ്ണാർക്കാട് നിന്ന് കുറച്ച് ദൂരം വഴി ദുർഗടം പിടിച്ച പാത ആണ്. എപ്പോൾ ചാടും എന്ന് ഉറപ്പ് ഇല്ലാത്തത് പോലെ. പിന്നെ അങ്ങോട്ട് സുഖമം ആയിരുന്നു പാത. ഏകദേശം ഒരു മൂന്ന് മണിക്കൂർ കൊണ്ട് ഞങൾ അവളുടെ വീട് എത്തി. അടുത്തടുത്ത് ആയി ഒരു നാല് വീട് ഉണ്ട്. അപ്പുറത്തെ ഭാഗം നീണ്ട് നിവർന്ന് നിൽക്കുന്ന പാടം. അഞ്ചു വന്ന് ഇറങ്ങിയതും അടുത്ത വീട്ടിൽ നിന്നായി കുറച്ച് പീക്കിരി പട്ടാളവും കുറച്ച് പ്രായം ആയവരും ഒക്കെ വന്ന് അവരെ കെട്ടിപിടിച്ചു. അഞ്ജുവിന്റെ വീടിന്റെ ഇടത്ത് വശത്താണ് രൂപയുടെ വീട്.

💬 Comments

View all comments