0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 801
അവിടേക്ക് നോക്കിയപ്പോൾ രൂപ ഇങ്ങോട്ട് വരുന്നത് കണ്ട്. അവളെ കണ്ട ഉടൻ അഞ്ചു അവളെ പോയി കെട്ടിപിടിച്ചു. രൂപ എന്നെ നോക്കി പുഞ്ചിരിച്ചു. പറഞ്ഞ വാക്ക് പാലിച്ചു അല്ലേ എന്ന അർത്ഥത്തിൽ. ഞങൾ വീട്ടിലേക്ക് നടന്നു നീങ്ങി. പെട്ടെന്ന് ഒരു പെൺകുട്ടി വന്നു കയ്യിൽ പിടിച്ച് തൂങ്ങി. "' വരാം എന്ന് പറഞ്ഞിട്ട് ഒരു മാസം ആയി. ഞങളെ ഒക്കെ കാണാൻ കൊതി ആയിന് ചുമ്മാ തള്ളി വിട്ടതാണല്ലെ...."'" അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ആതിര.അവളെ നേരിട്ടോ ഫോടോയിലോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല. മ്മ്‌.... ചേച്ചിയെ പോലെ തന്നെ സുന്ദരി ആണ്. മനു: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഡീ കാന്താരി... വരാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
ആതിര: മ്മ്‌..... മനു: എന്താ ഡീ മൂളുന്നെ... ആതിര: ഒന്നല്ല.... മനു: വാ.... ഞങൾ നടന്ന് അഞ്ചുവിന്റെ ഒപ്പം എത്തി. ആതിര: ചേട്ടാ ഞാൻ ആണോ ചേച്ചി ആണ് സുന്ദരി അഞ്ചു കേൾക്കെ അവള് ചോതിച്ച്‌. അഞ്ചു അവളെ ഒന്ന് പുരികം കൂർപ്പിച്ച് നോക്കി. മനു: മ്മ്‌..... അങ്ങനെ ചൊതിച്ചാ.... രണ്ടും സുന്ദരി അല്ലേ...? ആതിര: എന്റെ ചേട്ടാ... രണ്ട് തോണിയിൽ കാല് വ്aക്കല്ലെ... മനു: എന്നാ നിനക്ക് ഒരു പോടിക്ക്‌ സൗന്ദര്യം അധികം ഉണ്ട്. പോരെ... ആതിര: ചേച്ചിയെ തേച്ച് നമുക്ക് കെട്ടിയാലോ ചേട്ടാ.... അഞ്ചു: എടീ ... നല്ല നുള്ള് വച്ച് തരും കേട്ടോ... മനു : എടി കാന്താരി. നിന്റെ നാക്കിന് എല്ലോന്നും ഇല്ലെ.... അവള് എന്നെ ഒന്ന് ഇളിച്ചു കാണിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവളുടെ അമ്മ രാധ അവിടെ എത്തി. നല്ല ഐസ്വര്യം തുളുമ്പുന്ന മുഖം. അഞ്ചുവിനെയും ആതിരയെയും പോലെ തന്നെ. കുറച്ച് കഴിഞ്ഞ് രൂപയുടെ അച്ഛനും അവിടേക്ക് എത്തി. അഞ്ജലിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹം സംസാരിച്ചു. രാജീവിന്റെ യും രൂപയുടെയും കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് കല്യാണം. അവർക്ക് ചുറ്റുവട്ടത്ത് ഉളളവർ അല്ലാതെ വേറെ ആരും ഇല്ല. എനിക്ക് പിന്നെ രാജീവും കുടുംബവും മാത്രമേ ഉള്ളു. അവളുടെ വീടിന്റെ

💬 Comments

View all comments