0%

Chapter Title : ലിസ്സി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 4.4K

ചിന്തിച്ചു പുറത്തേക്കു നോകിയിരിക്കുബോൾ തന്നെ മഴക്കാർ കനത്തു. ബസ് ഇൽ ഷട്ടറുകൾ ഇടുന്ന ശബ്ദം ഉയർന്നു. എന്നാൽ ഞാൻ അത് കൂസലാക്കാതെ മഴ ചാറൽ കൊണ്ടിരിന്നു. എന്നാൽ അതിനു അധികം ആയുസ്സുണ്ടായിരുന്നില്ല. പുറകിലിരുന്ന ഒരു കിളവൻ എന്നെ കൊണ്ട് ഷട്ടറിടുപ്പിച്ചു..
നാട്ടിലെത്തുമ്പോ സമയം സന്ധ്യ ആയി. ഒരു മഴ കഴിഞ്ഞു അടുത്ത മഴക്ക് ആകാശം തയ്യാറെടുത്തു.. ഞാൻ വേഗം ചളിയിൽ കുളിച്ച റോഡിലൂടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അമ്മ ഉമ്മറത്തു തന്നെ ഉണ്ടാരുന്നു.. മഴചാറൽ കൊണ്ട് നനഞ്ഞു ഞാൻ കോലായിൽ കയറി. അപ്പോളേക്കും അമ്മ ഒരു തോർത്ത്‌ കൊണ്ട് വന്നു..
“ഗിരി അമ്മാവനെ ഡിസ്ചാർജ് ആക്കി.. വൈകുന്നേരം എത്തി.. “
ഹ അതൊരല്പം ആശ്വാസം തന്നു എനിക്ക്.
“അത് നന്നായി ഇനി പേടിക്കണ്ടല്ലോ അല്ലെ?? “ തോർത്തു വാങ്ങിക്കൊണ്ടു ഞാൻ പറഞ്ഞു. അമ്മ ഒന്ന് മൂളി. എന്റെ ആശ്വാസച്ചിരി കണ്ടിട്ടും അമ്മക്ക് വ്യസന മുഖം തന്നെ.. മ്മ് ഇപ്പോ തുടങ്ങും ചിന്തിച്ചു കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി.
ഞാനൊരു കല്യാണം കഴിച്ചു കാണാത്തതാണ് അമ്മയുടെ സങ്കടം. ഈ തുലാമിൽ മുപ്പത്തിയാറു കഴിയുമേ. ഓട്ട പാച്ചിലിലും പ്രാരാബ്ദങ്ങൾക്കിടയിലും അതിനെവിടെയാ സമയം.. ആകെ ഒരു ചേച്ചിയാ അവളുടെ കല്യാണം കഴിച്ചു വിട്ടപ്പോൾ തന്നെ നടുവൊടിഞ്ഞു. അമ്മാവനെ പോലെ ഞാനും കല്യാണം കഴിക്കാതെ ആവുമോ ന്നാ അമ്മക്ക് പേടി.
ഞാൻ വേഗം കുളിച്ചു ഒരു ലുങ്കിയും ബനിയനും ഇട്ടു അമ്മാവന്റെ റൂമിലേക്ക് പോയി.. നല്ല ആയുർവേദ മരുന്നിന്റെയും കഷായത്തിന്റെയും മണം. ഇംഗ്ലീഷിലേക്ക് മാറ്റി കാണിച്ചെങ്കിലും ആ മണം അങ്ങനെ വിട്ടുപോയില്ല. മാറാത്ത

💬 Comments

View all comments