0%

Chapter Title : ലിസ്സി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 4.4K

മുട്ട് വേദനയാണ് അമ്മാവനെ തളർത്തിയത്. ഒന്നാന്തരം ഒരു കൃഷിക്കാരനായിരുന്നു. അത് അന്യം നിന്നുപോകാതെ ഞാൻ ഇപ്പോൾ നോക്കുന്നുണ്ട്. അമ്മാവനുമായി കുറച്ചു സംസാരിച്ചിരുന്നപ്പോൾ നല്ല ആശ്വാസം.. തണുത്ത കാറ്റിനു പുറകെ മഴയും ഇരച്ചു കയറി.
അനിലിനെ ഇനി മുഷിപ്പിക്കേണ്ട ന്നു കരുതി രാവിലെ തന്നെ അവന്റെ വീട്ടിലേക്ക് വിട്ടു. അവൻ ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു.. എന്നെ കണ്ടതും അവനു സന്തോഷമായി.. കുറെ ആയി കണ്ടിട്ട്.. വേഗം തന്നെ ഞങ്ങൾ കോളേജിലെ കൂട്ടുകാരായി മാറി. വാർത്തമാനത്തിൽ മാറ്റമില്ല പഴയ ആളു തന്നെ.. അല്പം തടിച്ചെന്നു മാത്രം.
“ആശാൻ ഇന്നെങ്കിലും ഒന്ന് വന്നല്ലോ “ അത് കേട്ടു ഞാൻ ചിരിച്ചു.
“ടെറസ് ബാക്കി വരുന്ന ഭാഗം മൊത്തം അങ്ങ് ഷീറ്റ് ഇടണം. വാ ഞാൻ കാണിച്ചു തരാം.“
ഉള്ളിൽ കയറി ലിസ്സിയോട് ചായ പറഞ്ഞു ഞങ്ങൾ നടന്നു. അവളുടെ ശബ്ദം തിരിച്ചു വന്നു ആളെ കണ്ടില്ല. കുറെ കഴിഞ്ഞു കാണുന്നത് കൊണ്ട് എങ്ങനെയായിരിക്കും എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു.
അവൻ എന്നേം വിളിച്ചു കൊണ്ട് പോയി ടെറസിൽ എത്തി. അവിടെ അതാ ഷീറ്റ്റുൾപ്പടെ എല്ലാ സാധങ്ങളും ഉണ്ട്.. അത് കണ്ട് ഞാൻ അമ്പരന്നു
“എടാ സാധനങ്ങളൊക്ക നീ എത്തിച്ചോ??”
“അതല്ലെടാ ഞാൻ പറഞ്ഞത് നീ ഒന്ന് വന്നു പണിഞ്ഞു തന്നാൽ മതിയെന്ന്.. ഇനി പറ എപ്പോ പണി തുടങ്ങാം?? “
“ഇനി എന്ത് ഇപ്പോൾ തന്നെ തുടങ്ങാം.. എന്റെ കട്ടർ ഒന്ന് എടുത്തിട്ടു വരട്ടെ.. “
“ഓകെ “ അതും പറഞ്ഞു ഞാൻ താഴേക്ക് നടന്നു. അവിടെ മേശയിൽ ചായയും വച്ചു

💬 Comments

View all comments