0%

Chapter Title : ലിസ്സി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 4.4K

ഞാൻ കഷ്ടപ്പെട്ടു പണി തീർത്തു..അത് അവൾക്ക് ഉദ്ദേശിച്ച പോലെ തന്നെ നല്ല സന്തോഷമായി.. ഞാൻ ഇറങ്ങാൻ നിന്നു.
“വല്ലപ്പോഴും ഗിരിയേട്ടന് ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ.. നമ്മളിനി ഇവിടെ തന്നെ ഇല്ലേ... “ അതും പറഞ്ഞവൾ പിറകെ എത്തി..
“ഇറങ്ങാം ലിസ്സി.. സമയമുണ്ടാകുമ്പോൾ.. “ പറഞ്ഞു നിർത്തിയതും അനിലിൻറെ വണ്ടി ഗെയിറ്റ് കയറി..
“ ആ വന്നലോ.. ദാ മോനെ തീർത്തിട്ടുണ്ട് ഇനി പ്രശ്നമില്ലലോ.?“ ഞാൻ അവന്റെ നേരെ നീങ്ങി പറഞ്ഞു.
“ഏയ്‌ ദാ ഇവൾക്കാണ് പ്രശ്നം “ നമ്മൾ രണ്ടാളും അവളെ നോക്കി.
“നിന്റെ പ്രശനം തീർന്നില്ലേ..? അനിൽ അവളോട് ചോദിച്ചു.
“മ്മ് തീർന്നു വരുന്നു. “ അത് പറഞ്ഞു അവൾ അകത്തേക്ക് തിരിഞ്ഞു.
നമ്മൾ കുറച്ചു വർത്തമാനം പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി നേരെ വീട്ടിലേക്ക് നടന്നു.. ചിന്തകളിൽ ഇടക്ക് ലിസിയും കടന്നു വരാൻ തുടങ്ങി.
പിറ്റേന്ന് രാവിലെ അനിൽ പണിയു ടെ ക്യാഷ് കൊണ്ടുതന്നു.. വൈകുന്നേരം കാണാം.. കൂടണം ന്നു പറഞ്ഞിട്ട് പോയി. ഉച്ചയോടെ ഞാൻ വേറെ ഒരു വർക്ക്‌ സൈറ്റ് കാണാൻ പോയി.. പെട്ടെന്നു ഫോണടിച്ചു നോക്കിയപ്പോൾ അമ്മ.. ഞാൻ കോളെടുത്തു.. അമ്മാവന് ക്ഷീണമായി ആശുപത്രിയിൽ കൊണ്ട് പോയി അഡ്മിറ്റ്‌ ആണ്.. വിവരമറിഞ്ഞതും ഞാൻ അവിടുന്ന് ഇറങ്ങി. കുറച്ചു ദൂരമുള്ളത് കൊണ്ട് വീട്ടിലേക് എത്താൻ വൈകി..
“നീ ഇങ്ങനെ ഓടി പിടച്ചു വരേണ്ട കാര്യമൊന്നും ഇല്ല. പ്രഷർ അല്പം കുറഞ്ഞതാ.. പക്ഷെ അഡ്മിറ്റ്‌ ആകണം ന്നു പറഞ്ഞു അത്രേ ഉള്ളു.”
“ഹ്മ്മ് “ ഞാൻ ആശ്വാസത്തോടെ നെടുവീർപ് ഇട്ടു..
“അവിടെ ആരാ ഉള്ളത്??”
“സഞ്ജു..

💬 Comments

View all comments