0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1026

സംസാരിക്കാം "

" തൽകാലം  ഞാൻ ഇവിടം വിട്ട് എങ്ങോട്ടും ഇല്ല....... നീ പോകുന്നെങ്കിൽ പൊക്കോ........ "

" ഡാ എനിക്കും ആഗ്രഹം ഉണ്ടായിട്ടല്ല ....... നമ്മുക്ക് ഇതൊക്കെ ഒന്ന് സെറ്റ് ആക്കണ്ടേ......... പിന്നെ  കയ്യിൽ  കുറച്ചു കാശ് കിട്ടിയിട്ട് വേണം  അങ്ങേരുടെ മുഖത്ത് വലിച്ചെറിയാൻ "

" അതിന്  അയാൾ കാണിച്ചു തരുന്ന വഴിയിൽ കൂടെ തന്നെ പണം ഉണ്ടാക്കണോ."

" എങ്ങനെ അയാൽ എന്താ  ഞാൻ അല്ലെ  അദ്വാനിയ്ക്കാൻ പോകുന്നത്...... പിന്നെ ഇപ്പോൾ എന്റെ മുന്നിൽ വേറെ  വഴിയും  ഇല്ലല്ലോ "

" ഓക്കേ മാൻ  നീ പോക്കേ  "

അത്  പറയുമ്പോൾ  അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എനിക്ക്  രണ്ട് വയസുള്ളപ്പോൾ  ആണ്‌  വാപ്പാക്ക്  വേറെ  ഭാര്യയും  മക്കളും ഉണ്ടെന്ന്  ഉമ്മ  അറിയുന്നത്. ഉമ്മ എന്നെയും കൂട്ടി  ഉപ്പാപ്പയുടെ അടുത്ത് വന്നു. ഉപ്പാപ്പയും മാമയും  വാപ്പയെ കാണാൻ ചെന്നപ്പോൾ  അവരെ  അപമാനിച്ചു തിരിച്ചു വിട്ടു.  ആ വാശിക്ക്  അവർ  ഉമ്മാക്ക്  വേറെ കല്യാണം  ആലോചിക്കാൻ തുടങ്ങി. ഉമ്മാക്ക് അധികം പ്രായവും ആയിട്ടില്ലായിരുന്നു. പെട്ടെന്ന് തന്നെ  കല്യാണം ഉറച്ചു. പക്ഷെ  ഒരു കണ്ടിഷൻ  ഉണ്ടായിരുന്നു എന്നെ  അവർ കൂടെ കൊണ്ടു പോകില്ല..... പിന്നീട് ഉപ്പാപ്പ ആണ്‌ എന്നെ നോക്കിയത്. ഉമ്മയെ ഞാൻ  പിന്നീട് കാണുന്നത് ഹോസ്പിറ്റലിൽ വെച്ചായിരുന്നു  എനിക്ക് ഒരു അനിയൻ വന്നു എന്ന് പറഞ്ഞാണ്  ഉപ്പാപ്പ എന്നെ  അവിടേക്ക് കൊണ്ട് പോയത്.  അന്ന് ഞാൻ  എന്റെ ഉമ്മയുടെ മുഖത്ത് കണ്ട  ഭവ മാറ്റം ഇപ്പോഴും ഞാൻ മറന്നിട്ടില്ല. മകൻ  കുറെ നാളുകൾക്ക് ശേഷം  കാണുന്ന ഉമ്മയുടെ സന്തോഷം  പക്ഷെ അത് അവർക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നില്ലയിരുന്നു.....  പിന്നീട് ഞാൻ അവരെ കാണുമ്പോൾ മുഴുവൻ അവരുടെ മുഖത്ത് ആ ഭാവം ആയിരുന്നു. പുതിയ ഭർത്താവിന്റെ മുന്നിൽ വെച്ചു എന്നെ സ്നേഹിക്കാൻ  അവർക്ക് മടിയോ  ഭയമോ  ഒക്കെ ആയിരുന്നു.  തിരിച്ചറിവ് വന്ന് കാര്യങ്ങൾ മനസിലായി  തുടങ്ങിയതിന്  ശേഷം ഞാൻ  അവരെ കാണാൻ ശ്രെമിച്ചിട്ടില്ല.  ഉപ്പാപ്പയുടെ മരണ  ശേഷം  എന്നെ നോക്കിയിരുന്നത്  മാമാ ആയിരുന്നു.  അയാളുടെ കല്യാണം കഴിഞ്ഞപ്പോൾ എന്നോടുള്ള മാമയുടെ 

💬 Comments

View all comments