0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1.8K

കൊണ്ടു പോകില്ല..... പിന്നീട് ഉപ്പാപ്പ ആണ്‌ എന്നെ നോക്കിയത്. ഉമ്മയെ ഞാൻ  പിന്നീട് കാണുന്നത് ഹോസ്പിറ്റലിൽ വെച്ചായിരുന്നു  എനിക്ക് ഒരു അനിയൻ വന്നു എന്ന് പറഞ്ഞാണ്  ഉപ്പാപ്പ എന്നെ  അവിടേക്ക് കൊണ്ട് പോയത്.  അന്ന് ഞാൻ  എന്റെ ഉമ്മയുടെ മുഖത്ത് കണ്ട  ഭവ മാറ്റം ഇപ്പോഴും ഞാൻ മറന്നിട്ടില്ല. മകൻ  കുറെ നാളുകൾക്ക് ശേഷം  കാണുന്ന ഉമ്മയുടെ സന്തോഷം  പക്ഷെ അത് അവർക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നില്ലയിരുന്നു.....  പിന്നീട് ഞാൻ അവരെ കാണുമ്പോൾ മുഴുവൻ അവരുടെ മുഖത്ത് ആ ഭാവം ആയിരുന്നു. പുതിയ ഭർത്താവിന്റെ മുന്നിൽ വെച്ചു എന്നെ സ്നേഹിക്കാൻ  അവർക്ക് മടിയോ  ഭയമോ  ഒക്കെ ആയിരുന്നു.  തിരിച്ചറിവ് വന്ന് കാര്യങ്ങൾ മനസിലായി  തുടങ്ങിയതിന്  ശേഷം ഞാൻ  അവരെ കാണാൻ ശ്രെമിച്ചിട്ടില്ല.  ഉപ്പാപ്പയുടെ മരണ  ശേഷം  എന്നെ നോക്കിയിരുന്നത്  മാമാ ആയിരുന്നു.  അയാളുടെ കല്യാണം കഴിഞ്ഞപ്പോൾ എന്നോടുള്ള മാമയുടെ  സ്നേഹം കുറയാൻ  തുടങ്ങി. രണ്ട് മക്കൾ  കൂടി  ഉണ്ടായപ്പോൾ ഞാൻ  അവിടെ ഒരു അധികപറ്റ് ആയി മാറിയിരിന്നു.

സ്കൂളിൽ വെച്ചാണ് ഞാൻ അലിയെ പരിജയ പെടുന്നത്. ഞാനും അവനും വളരെ വേഗം അടുത്തു. ഞങ്ങൾ എല്ലായിപ്പോയും ഒരുമിച്ച് ആയിരുന്നു.  ഒരു പക്ഷെ തുല്യദുഃഖിതർ  ആയത് കൊണ്ടായിരിക്കും അവന് എന്നെ മനസിലാക്കാൻ കഴിഞ്ഞത്.  കവലയിൽ  പലചരക്ക്  കട നടത്തിയിരുന്ന  അവന്റെ വാപ്പ അറ്റാക്ക് വന്ന് മരിക്കുമ്പോൾ  അവന്  അഞ്ചു വയസായിരുന്നു.  വാപ്പയുടെ മരണ ശേഷം അവന്റെ ഉമ്മാക്ക് ഒറ്റക്ക് കട നടത്തിക്കൊണ്ട് പോവാൻ പറ്റാതെ ആയി. അവർക്ക് കട ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. പക്ഷെ കടയിൽ അവശേഷിച്ച സാധനങ്ങൾ  അവർ

💬 Comments

View all comments