Chapter Title : ലോറിക്കാരന്റെ ചെക്കൻ 1 [SALVATORE]
പോവാറില്ലായിരുന്നു.എന്റെ പുസ്തകത്തിന്റെ ലോകത്തിൽ എന്റെ ഇഷ്ട്ടങ്ങൾ മാത്രം നോക്കി കൊണ്ട് ഞാൻ എല്ലാ ദിനവും തള്ളി നീക്കി.
ഡിഗ്രി സുവോളജി ആയിരുന്നു എന്റെ വിഷയം. ശരീര ശാസ്ത്രം അരച്ച് കലക്കി കുടിച്ച ആളൊന്നും അല്ല ഞാൻ എന്നാ കാര്യം എനിക്ക് അറിയാമായിരുന്നു. എന്തിരുന്നാലും എന്റെ മനസിലും എന്റെ ശരീരത്തിനും എന്തോ ഒരു ആണത്വത്തിന്റെ കുറവ് ഉണ്ടെന്ന കാര്യം എനിക്ക് ചെറുപ്പം മുതലേ തോന്നിയിരുന്നു. ആ സംശയം എല്ലാം ഉറപ്പിച്ചു കൊണ്ട് തന്നെ എനിക്ക് ഒരു പെണ്ണിനോട് പോലും യാതൊരു തരത്തിൽ ഉള്ള സ്നേഹവും ആ പ്രായത്തിന്റെ കാമവും ഒന്നും തോന്നിയില്ല.
പയ്യന്മാരോടും എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എങ്കിലും എന്റെ മനസിൽ പൊട്ടാൻ കാത്തിരുന്ന ഒരു അഗ്നിഗോളം ഉണ്ടെന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അതെന്റെ ഉള്ളിൽ ഒരു ഓടുന്ന ബോംബ് പോലെ ഓടി കൊണ്ടിരുന്നു.
ഡിഗ്രി കഴിയാൻ നാല് മാസം ബാക്കി ഉണ്ടായിരുന്നപ്പോൾ ആയിരുന്നു നെഞ്ച് വേദന വന്നു അച്ഛൻ കിടപ്പിലായ വിവരം ഞാൻ അറിയുന്നത്. അച്ഛനും ആയി എനിക്ക് അത്ര വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു എങ്കിലും എന്തോ ഒരു വിഷമം എന്നെ പിടി കൂടി. ഹോസ്റ്റലിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറക്കാത്ത പോലെ എനിക്ക് തോന്നാൻ തുടങ്ങി. എങ്ങനെ എങ്കിലും നാട്ടിൽ പെട്ടന്ന് എത്താൻ എനിക്ക് തിടുക്കം ആയി.
അച്ഛന് വലിയ പ്രശ്നം ഒന്നും ഇല്ല എന്ന് എന്നെ അറിയിച്ചു എങ്കിലും ഞാൻ വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു. അവസാന വർഷ വിദ്യാർത്ഥി ആയത് കൊണ്ട് തന്നെ അവിടുന്ന് ഇറങ്ങാൻ ഞാൻ ഇതിടരി കഷ്ടപ്പെടണ്ടി വന്നു. അന്നത്തെ
💬 Comments
View all comments