Chapter Title : ലോറിക്കാരന്റെ ചെക്കൻ 1 [SALVATORE]
എല്ലാ പ്രൊജക്റ്റും തീർത്തു ഇറങ്ങാൻ ഞാൻ ഒരുപാട് വൈകി.
രാത്രി പതിനൊന്നു മണിക്ക് ഞാൻ അവിടുന്ന് ഇറങ്ങി.നേരെ ബസ് കയറി ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. രാത്രിയിലെ ജനശദാബ്‌ദി ട്രെയിൻ അന്ന് നേരെത്തെ പോയി എന്നാ കാര്യം ഞാൻ അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത്.
ട്രെയിനിന് ശേഷം വീട്ടിൽ പെട്ടന്ന് എത്താൻ ബസ് പോരാ എന്ന് എനിക്ക് മനസിലായി. അടുത്ത ദിവസം ഉച്ച വരെ മറ്റു ബസ് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അതിന് ശേഷം ഉള്ള ഏറ്റവും വേഗത ഉള്ള വണ്ടി രാത്രിയിൽ ഷൊർണുറിൽ നിന്ന് പോവുന്ന ലോറിക്കാർ ആണെന്ന് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. നാട്ടിലേക്ക് പോവാൻ അതാണല്ലോ ഏറ്റവും എളുപ്പ മാർഗമ് എന്ന് അവന് എന്നോട് പറഞ്ഞപ്പോൾ ഞാനും അത് ശരി ആണെന്ന് കരുതി.
റെയിൽവേ സ്റ്റേഷനിൽ നിന്നും ഞാൻ നേരെ ഹൈവേയിലേക് നടന്നു. റോഡരികിലൂടെ നടന്ന ഞാൻ കുറെ വണ്ടികൾക്ക് കൈ കാണിച്ചു എങ്കിലും നട്ടപാതിരാത്രി റോഡരികിൽ നിന്ന ആളെ ആരും വിശ്വസിച്ചില്ല എങ്ങാനും അവരെ കൊള്ളയടിക്കാൻ നിൽക്കുക ആണെങ്കിലോ എന്ന് പേടിച്ചു കാണും. കാരണം അന്നൊക്കെ അവിടെ ഒരുപാട് പേര് ഇത്തരം രീതിയിൽ വണ്ടികളെ കൊള്ളയടിക്കുന്ന കാര്യം പത്രത്തിൽ ഒകെ വായിച്ചറിഞ്ഞിരുന്നു
ഒരു ബാഗും തൂക്കി ടീ ഷർട്ടും ധരിച്ചു ഞാൻ ആ ഇരുട്ടത് റോഡിൽ കൂടെ നടന്നു.
അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. ഒരു നീണ്ട ഹോൺ അടി കേട്ട് ആണ് ഞാൻ പിന്നോട്ട് തിരിഞ്ഞ് നോക്കിയത്.
പീ.. പീ... പിപി.. പി.. പി..
💬 Comments
View all comments