Chapter Title : ലോറിക്കാരന്റെ ചെക്കൻ 1 [SALVATORE]
പിപി എന്ന രീതിയിൽ ഒരു പാട്ട് പോലെ നീട്ടി ആ ലോറി ദൂരെ നിന്ന് ഹോൺ അടിച്ചു വരുന്നത് ഞാൻ കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു കണ്ടെയ്നർ ലോറി ചീറി പാഞ്ഞു വരുന്നത് ഞാൻ കണ്ടു.
എങ്ങനെ എങ്കിലും ആ ലോറി പിടിക്കണം എന്ന് കരുതി ഞാൻ റോഡിന്റെ നടുവിലേക്ക് നിന്ന്. എന്നിട്ട് കൈ രണ്ടും ആകാശത്തേക്ക് ഉയർത്തി നിന്ന് വീശി. നിർത്തണെ നിർത്തണേ എന്ന് ഞാൻ മനസിൽ വിചാരിച്ചു.
ദൂരെ നിന്നും അടുത്തേക്ക് വന്നു കൊണ്ടിരുന്ന ലോറിക്ക് സ്പീഡ് കുറഞ്ഞില്ല. ഞാൻ നടുറോഡിൽ ഇനി നിന്നാൽ എന്റെ നെഞ്ചിലൂടെ അവന്മാർ വണ്ടി കയറ്റി കൊണ്ട് പോവും എന്ന് തോന്നിയപ്പോൾ ഞാൻ റോഡിന്റെ സൈഡിലേക്ക് ഓടി.
എന്റെ മുന്നിലൂടെ ചീറി പാഞ്ഞ വണ്ടി എന്നെ കടന്ന് പോയതും ബ്രേക്ക് ചവിട്ടി. കീ... എന്നാ ശബ്ദത്തിൽ വണ്ടി നിർതാൻ തുടങ്ങി. എന്നെ കൂട്ടാന് ആണെന്ന് വിശ്വസിച്ച ഞാൻ ആ വണ്ടിയുടെ പുറകെ ഓടി.
വണ്ടിയുടെ വേഗത കൊണ്ടും ഭാരം കൊണ്ടും മെല്ലെ മാത്രമേ ആ വണ്ടി നിർത്താൻ കഴിയുമായിരുന്നുള്ളു.
പതിയെ പതിയെ നിർത്തിയ വണ്ടിയുടെ പുറകെ ഞാൻ ഓഡി. കുറച മുന്നിൽ എത്തിയപ്പോൾ ആ വണ്ടി പൂർണമായും നിന്നു. ജനലിലൂടെ ഒരാൾ പുറത്തേക്ക് നോക്കി ഞാൻ ഓടി വരുന്നത് നോക്കി ഇരുന്നു . വേഗം വാ എന്ന് അയാൾ എന്നെ നോക്കി പറഞ്ഞു.
അയാളുടെ സംസാരം കേട്ടപ്പോൾ അയാൾ ഒരു മലയാളി ആണോ എന്ന് ഞാൻ സംശയിച്ചു. അടുത്ത എത്തിയതും അയാൾ എന്നോട് ചോദിച്ചു.
"എങ്കെ പോണം തമ്പി
💬 Comments
View all comments