Love Or Hate 02 [Rahul Rk]

📝 Ongoing

👁 174817 views ❤ 962 likes 💬 81 comments

Love Or Hate 02
Author : Rahul RK

ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്...""അതേ അളിയാ..."

ഞാനും ആൻഡ്രൂവും പരസ്പരം നോക്കി...

സത്യത്തിൽ ഒറ്റ നിമിഷത്തിൽ ഞാൻ ഒന്നു പകച്ചു എങ്കിലും എനിക്ക് സത്യം മനസ്സിലായി.

"എടാ അവൾ നമ്മളെ പറ്റിച്ചതാ.. അവക്ക് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല..."

"അതേടാ.. അവള് നമ്മളെ പറ്റിച്ചതാ.."

ഈ സമയം കൊണ്ട് മിസ്സ് അവളുമായി എന്തോ സംസാരിക്കുക ആയിരുന്നു.. പക്ഷേ ഞങ്ങൾ സ്‌കൂട്ടിയിൽ കണ്ട വേഷം ആയിരുന്നില്ല അവളുടേത്.. അപ്പോൾ അവൾ ഒരു കറുപ്പ് കളർ ചുരിദാർ ആണ് ധരിച്ചിരുന്നത്.. കണ്ടപ്പോൾ തന്നെ ഒരു പാവം തോന്നിക്കുന്ന മുഖം ആയിരുന്നു.. ഒറ്റയടിക്ക് പറഞ്ഞാൽ ഒരു ശാലീന സുന്ദരി..

എന്നാൽ ഇപ്പൊൾ കോലം ഒക്കെ ആകെ മാറിയിരിക്കുന്നു, ജീൻസും ടോപ്പും ആണ് വേഷം മുടി പോണി ടെയ്ൽ പോലെ കെട്ടിയിരുന്നു.. കണ്ടാൽ തന്നെ ഒരു ഭയങ്കര ലുക്ക്.. ആൾക്കാർക്ക് കോലം മാറാൻ അതികം സമയം ഒന്നും വേണ്ടല്ലോ..

"ടാ ആൻഡ്രൂ, പൂച്ചയെ പോലെ ഇരുന്ന ഇവള് ക്ലാസ്സിൽ എത്തിയപ്പോൾ പുലി ആയല്ലോ..."

"നിക്ക് അവള് ഉള്ളിൽ വരട്ടേ.."

അവള് അവിടെ നിന്ന് മിസ്സിനോട് എന്തോ സംസാരിച്ച ശേഷം അകത്തേക്ക് വന്നു..
കേറി വന്നപാടെ ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അവൾ ബഞ്ചിൽ ഇരുന്നു..
ഞങ്ങളിൽ നിന്നും ഇടത്ത് വശത്ത് ഒരു ബഞ്ച് മുന്നിൽ ആയാണ് അവൾ ഇരിക്കുന്നത്..
അവളുടെ മുഖത്ത് ഞങളെ കണ്ട ഭാവം പോലും ഇല്ല.. പക്ഷേ എന്റെ മനസ്സിൽ ഉണ്ടായ

📚 Chapters

1 published

Related Stories

💬 Comments

View all comments