0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 393

Love Or Hate 02

Author : Rahul RK

ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്...""അതേ അളിയാ..." ഞാനും ആൻഡ്രൂവും പരസ്പരം നോക്കി... സത്യത്തിൽ ഒറ്റ നിമിഷത്തിൽ ഞാൻ ഒന്നു പകച്ചു എങ്കിലും എനിക്ക് സത്യം മനസ്സിലായി. "എടാ അവൾ നമ്മളെ പറ്റിച്ചതാ.. അവക്ക് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല..." "അതേടാ.. അവള് നമ്മളെ പറ്റിച്ചതാ.." ഈ സമയം കൊണ്ട് മിസ്സ് അവളുമായി എന്തോ സംസാരിക്കുക ആയിരുന്നു.. പക്ഷേ ഞങ്ങൾ സ്‌കൂട്ടിയിൽ കണ്ട വേഷം ആയിരുന്നില്ല അവളുടേത്.. അപ്പോൾ അവൾ ഒരു കറുപ്പ് കളർ ചുരിദാർ ആണ് ധരിച്ചിരുന്നത്.. കണ്ടപ്പോൾ തന്നെ ഒരു പാവം തോന്നിക്കുന്ന മുഖം ആയിരുന്നു.. ഒറ്റയടിക്ക് പറഞ്ഞാൽ ഒരു ശാലീന സുന്ദരി.. എന്നാൽ ഇപ്പൊൾ കോലം ഒക്കെ ആകെ മാറിയിരിക്കുന്നു, ജീൻസും ടോപ്പും ആണ് വേഷം മുടി പോണി ടെയ്ൽ പോലെ കെട്ടിയിരുന്നു.. കണ്ടാൽ തന്നെ ഒരു ഭയങ്കര ലുക്ക്.. ആൾക്കാർക്ക് കോലം മാറാൻ അതികം സമയം ഒന്നും വേണ്ടല്ലോ.. "ടാ ആൻഡ്രൂ, പൂച്ചയെ പോലെ ഇരുന്ന ഇവള് ക്ലാസ്സിൽ എത്തിയപ്പോൾ പുലി ആയല്ലോ..." "നിക്ക് അവള് ഉള്ളിൽ വരട്ടേ.." അവള് അവിടെ നിന്ന് മിസ്സിനോട് എന്തോ സംസാരിച്ച ശേഷം അകത്തേക്ക് വന്നു.. കേറി വന്നപാടെ ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അവൾ ബഞ്ചിൽ ഇരുന്നു.. ഞങ്ങളിൽ നിന്നും ഇടത്ത് വശത്ത് ഒരു ബഞ്ച് മുന്നിൽ ആയാണ് അവൾ ഇരിക്കുന്നത്.. അവളുടെ മുഖത്ത് ഞങളെ കണ്ട ഭാവം പോലും ഇല്ല.. പക്ഷേ എന്റെ മനസ്സിൽ ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു... അവള് പറ്റിച്ചതും പോര, അവളുടെ ഒടുക്കത്തെ ഒരു അഭിനയവും... "ആൻഡ്രൂ.." "എന്താ..." "അവൾക്ക് നമ്മളെ കണ്ട ഭാവം പോലും ഇല്ലല്ലോ..." "ഞാനും ശ്രദ്ധിച്ചു അളിയാ.. അവള് നൈസ് ആയിട്ട് നമ്മളെ തേച്ചു..." "അവള് നമ്മളെ പറ്റിച്ചിട്ടുണ്ടെങ്കിൽ, അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല.. അവക്കിട്ട്‌ ഒരു പണി കൊടുക്കണ്ടേ.." "കൊടുക്കണം ബ്രോ.. ഇപ്പൊ എന്ത് ചെയ്യും..." മിസ്സ് ബോർഡിൽ എഴുതി കൊണ്ടിരിക്കുന്ന ഗ്യാപിൽ പതുക്കെ ആണ്

💬 Comments

View all comments