Chapter Title : Love Or Hate 02 [Rahul Rk]
സത്യം..."
ഞാൻ ഇതെല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു.. പെട്ടന്ന് ഞാൻ ഇടക്ക് കേറികൊണ്ട് വിഷ്ണുവിനോട് ചോദിച്ചു..
"അതെന്താ ഇവൾ വല്ല ഗുസ്തി കാരിയും ആണോ??"
"ഏയ് ഗുസ്തി കാരി ഒന്നും അല്ല.. ബാസ്ക്കറ്റ് ബോൾ കളിക്കും.. പിന്നെ കുറച്ച് എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നു.."
ഓഹോ അപ്പോ ഇവൾ ആണ് ഈ കാമ്പസിലെ പെൺ ഗുണ്ട... ഇവൾ എത്ര വലിയ മറ്റവൾ ആണെങ്കിലും എനിക്കിട്ട് പണിഞ്ഞിട്ടുണ്ടെൽ തിരിച്ച് പണിതിരിക്കും...
"ആൻഡ്രൂ.. ബ്രേക് ടൈമിൽ പൊക്കിയാലോ..??"
"ചുമ്മാ ഇരി.. വന്നു കേറിയ ദിവസം തന്നെ അലമ്പുണ്ടാക്കണ്ട.. ഏതായാലും നമ്മൾ ഒരേ ക്ലാസ്സ് തന്നെ അല്ലേ അവള് നമ്മുടെ കൺവെട്ടത്ത് ഉണ്ടല്ലോ പണി കൊടുക്കാം.. പിന്നെ ഇപ്പൊ നമ്മൾ കേറി കോർത്താൽ ഇവൾ നമ്മളെ പറ്റിച്ച കാര്യം എല്ലാവരും അറിയും അത് നാണക്കേഡല്ലെ..."
അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് എനിക്കും തോന്നി..
അവസരം കിട്ടും... നിന്നെ ഞാൻ എടുത്തോലാടി...
ബാക്കി ക്ലാസ്സ് ഒക്കെ ഭയങ്കര ബോർ ആയിരുന്നു.. അല്ലെങ്കിലും ഈ പഠിപ്പ് ഒന്നും നമുക്ക് പറ്റിയ പണി അല്ല..
ഇവര് എന്താണ് പറയുന്നത് എന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല..
സത്യത്തിൽ ഈ പഠിക്കാൻ പുറകിൽ ഉള്ളവർ മറ്റെന്തെങ്കിലും കാര്യത്തിൽ കഴിവുള്ളവർ ആയിരിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തിൽ അതെന്താണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല... ആൻഡ്രുവിന്റെ അവസ്ഥയും ഇത് തന്നെ...
ക്ലാസ്സിൽ ഉടനീളം അവൾ ഞങളെ ഒന്ന് നോക്കിയത് പോലും ഇല്ല.. സീരിയസ് ആയി ബോർഡിലും ബുക്കിലും നോക്കി ഇരിക്കുന്നു..
എനിക്കും ആൻഡ്രുവിനും വിശന്നിട്ടും പാടില്ല...അങ്ങനെ ഒരു വിധം ബ്രേക്ക്
💬 Comments
View all comments