Chapter Title : Love Or Hate 02 [Rahul Rk]
ആയി..
"ടാ.. ആൻഡ്രൂ വാ കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം ഒടുക്കത്തെ വിശപ്പ്..."
"ഓകെ പോവാം..."
ഞങ്ങൾ പോകാൻ ഇറങ്ങിയതും ഞാനും ഉണ്ട് എന്ന് പറഞ്ഞ് വിഷ്ണുവും ഞങളുടെ കൂടെ കൂടി..
വിഷ്ണു ഭയങ്കര കൂൾ ആയിട്ടുള്ള ഒരു ബഡ്ഡി ആയിരുന്നു..
അങ്ങനെ ഞങ്ങൾ പോകാൻ എഴുന്നേറ്റു..
ദിയ ഇപ്പോളും ബഞ്ചിൽ തന്നെ ഇരുന്ന് ബാഗിൽ എന്തോ നോക്കുകയായിരുന്നു.. പോണ വഴിയിൽ ഞാനും ആൻഡ്രുവും അവളെ ഒന്ന് തുറിപ്പിച്ച് നോക്കി..
അവള് ഒന്നും മനസ്സിലാകാത്ത മട്ടിൽ ഉള്ള ഒരു നോട്ടം ഞങ്ങളെയും നോക്കി.. അവൾടെ ഒരു നോട്ടം...
ക്ലാസിൽ നിന്നും പുറത്തിറങ്ങി ഞങൾ വരാന്തയിലൂടെ നടന്നു.. ഇവിടെ ഒരുപാട് കപ്പിൾസ് എല്ലാം ഉണ്ട് എന്ന് തോനുന്നു.. ഞാൻ വിഷ്ണുവിനെ വിളിച്ച് ചോദിച്ചു..
"വിഷ്ണു ബ്രോ.. മറ്റെ ദിയക്ക് ബോയ് ഫ്രണ്ട് ഉണ്ടോ..??"
"എന്താ ബ്രോ ചോദിച്ചത്..?? താല്പര്യം ഉണ്ടോ..??"
"ഏയ്.. ഭയങ്കരി ആണ് എന്നാണല്ലോ നിങ്ങള് ഒക്കെ പറഞ്ഞത് അതോണ്ട് ചോദിച്ചതാ.."
"ഹോ.. ഇല്ല ബ്രോ.. അവളെ ഒക്കെ ആരു പ്രേമിക്കാന... ഇനീപോ ഉണ്ടെൽ തന്നെ അവളോട് അത് തുറന്ന് പറയാൻ ധൈര്യം വേണ്ടെ.."
"ഹോ.. ഓകെ.."
പക്ഷേ ഇത്രക്ക് വലിയ ആളാണ് എന്ന് പറഞ്ഞിട്ടും പിന്നെ ഇവൾ എന്തിന് ഞാൻ ചുമ്മാ ഒന്ന് ചൂടായപ്പോളേക്കും കരഞ്ഞത്.. അതാണ് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത്..
കേട്ടിടത്തോളം ഇവൾ ആളൊരു തരികിട ആണ്.. ചിലപ്പോ എന്തെങ്കിലും നമ്പർ ആവും.. നോക്കാം...
കുറച്ച് നടന്നപ്പോൾ തന്നെ ഞങ്ങൾ കാന്റീൻ കണ്ടു..
വലിയ വിശാലമായ കാമ്പസ് ആണ് ഇത്.. ഒരുപാട്
💬 Comments
View all comments