Chapter Title : Love Or Hate 02 [Rahul Rk]
ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു...
അവള് പറ്റിച്ചതും പോര, അവളുടെ ഒടുക്കത്തെ ഒരു അഭിനയവും...
"ആൻഡ്രൂ.."
"എന്താ..."
"അവൾക്ക് നമ്മളെ കണ്ട ഭാവം പോലും ഇല്ലല്ലോ..."
"ഞാനും ശ്രദ്ധിച്ചു അളിയാ.. അവള് നൈസ് ആയിട്ട് നമ്മളെ തേച്ചു..."
"അവള് നമ്മളെ പറ്റിച്ചിട്ടുണ്ടെങ്കിൽ, അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല.. അവക്കിട്ട് ഒരു പണി കൊടുക്കണ്ടേ.."
"കൊടുക്കണം ബ്രോ.. ഇപ്പൊ എന്ത് ചെയ്യും..."
മിസ്സ് ബോർഡിൽ എഴുതി കൊണ്ടിരിക്കുന്ന ഗ്യാപിൽ പതുക്കെ ആണ് ഞങൾ സംസാരിക്കുന്നത്..
ക്ലാസ്സിൽ മിക്കവരും ഉറങ്ങി തൂങ്ങി ഒക്കെ തന്നെ ആണ് ഇരിക്കുന്നത്..
"ആൻഡ്രൂ.. നിന്റെ അപ്പുറത്ത് ഇരിക്കുന്നവന്റെ പേര് എന്താന്നാ പറഞ്ഞെ..??"
"വിഷ്ണു.."
"ആ.. അവനോട് അവൾ ആരാ.. എന്താ നേരം വൈകി വന്നത് എന്ന് ചോദിക്ക്.."
"ഓകെ.."
ആൻഡ്രൂ പതിയെ അവന്റെ അരികിൽ ഇരിക്കുന്ന പയ്യനെ തോണ്ടി വിളിച്ചു..
ഞാൻ ഇരിക്കുന്നത് ഇങ്ങേ അറ്റത്ത് ആയത് കൊണ്ട് എന്റെ അപ്പുറത്ത് ആരും ഉണ്ടായിരുന്നില്ല...
"വിഷ്ണു ബ്രോ..?"
"ഹാ പറ ബ്രോ.."
"ഏതാ ഇപ്പൊ വന്ന ആ പെങ്കൊച്ച്..??"
"അതോ.. അത് ദിയ.. അവള് എപ്പോളും അങ്ങനെ തന്നെ.. ലേറ്റ് ആയിട്ടെ വരൂ.."
"അതെന്താ..??"
"ആ.. അത് അവൾക്ക് മാത്രേ അറിയൂ.. പിന്നെ അവളോട് ഇവിടെ ആരും അങ്ങനെ മിണ്ടാനും പറയാനും ഒന്നും പോകാറില്ല.. ടീച്ചർമാർ പോലും.."
"അതെന്താ..??"
"ഒരു പ്രത്യേക കാരക്ടർ ആണ് ബ്രോ.. ഒന്നിനേം ആരെയും പേടി ഇല്ലാത്ത ഒരു സാധനം.. അവളോട് പറഞ്ഞ് ജയിക്കാൻ ഒക്കൂല.. അതോണ്ട് ആരും അതിന് മെനക്കെടാർ ഇല്ല.., എല്ലാർക്കും ചെറിയ പേടി ഉണ്ട് എന്നതാണ്
💬 Comments
View all comments