Chapter Title : Love Or Hate 02 [Rahul Rk]
വിലിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്...
ഇത്രയും ബന്ധുക്കളുടെ മുന്നിൽ വച്ച് അത് പറഞ്ഞപ്പോൾ അവളുടെ അച്ഛൻ അലറി കൊണ്ട് ഇവന്റെ നേരെ വന്നു.. എന്നിട്ട് ഇവന്റെ കോളരിന് കുത്തി പിടിച്ചു...
അച്ഛൻ: എന്ത് പറഞ്ഞെടാ നായെ..?? മാനം മര്യാദക്ക് ജീവിക്കുന്ന എന്റെ കൊച്ചിനെ കുറിച്ച് അനാവശ്യം പറയുന്നോ... കൊന്നു കളയും നിന്നെ ഞാൻ...
ഷൈൻ: നിങ്ങള് ആദ്യം അവളെ വിളിക്ക് എന്നിട്ട് ചോദിക്ക് എന്നെ അറിയുമോ എന്ന്.. എന്നിട്ട് തീരുമാനിക്ക് എന്നെ കൊല്ലണോ വേണ്ടയോ എന്ന്...
അവരുടെ ചില കുടുംബാംഗങ്ങളും അത് ശരി വച്ചു.. അങ്ങനെ അവസാനം അവളുടെ അച്ഛൻ അവളുടെ പേര് ഉറക്കെ വിളിച്ചു.. സത്യത്തിൽ ഇത്രയും പ്രശ്നം താഴെ നടക്കുമ്പോൾ അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയിരുന്നില്ല.. പെടികണ്ടാവും എന്ന് ഞങ്ങൾ കരുതി...
അങ്ങനെ അവസാനം ഉറക്ക ചടവോടെ അവൾ താഴേയ്ക്ക് വന്നു..
അഞ്ജലി: എന്താ അച്ഛാ..??
അച്ഛൻ: അഞ്ചു.. നിനക്ക് അറിയുമോ ഇവന്മാരെ...
ഞങ്ങളെ നോക്കികൊണ്ട് അവൾ മറുപടി പറഞ്ഞു
അഞ്ജലി: അറിയാം...
അവളുടെ അച്ഛന്റെ ശബ്ദം ഉച്ചത്തിൽ ആയി
അച്ഛൻ: എങ്ങനെ അറിയാം..??
അഞ്ജലി: എന്റെ ക്ലാസ്സിൽ ഉള്ളതാ..
ഷൈനിനെ ചൂണ്ടിക്കൊണ്ട് അവളുടെ അച്ഛൻ ചോദിച്ചു..
അച്ഛൻ: നീയും ഇവനും തമ്മിൽ എന്താ ബന്ധം..??
അഞ്ജലി: ബന്ധമോ..?? എന്ത് ബന്ധം..?? ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ് അത്രേ ഒള്ളു...
അച്ഛൻ: ശരി മോളെ നീ അകത്ത് പൊയ്ക്കോ...
മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആണ് അവൾ അത് പറഞ്ഞത്.. സത്യത്തിൽ ഞങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി.. പക്ഷേ ഷൈനിന് അവന്റെ ഞെട്ടൽ
💬 Comments
View all comments