0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 746
വന്ന് മതിലിനെ ചാരി അട്ടിക്ക്‌ വച്ചു.. എന്നിട്ട് ഞങ്ങൾ അതിന്റെ മേലെ കയറി മതിൽ ചാടി.. വീട്ടിൽ പട്ടിയും സെക്യൂരിറ്റിയും ഒന്നും ഇല്ല എന്ന് അവൾ മുന്നേ പറഞ്ഞിരുന്നു... മതിലു ചാടിയ ഞങ്ങൾ കള്ളന്മാരെ പോലെ കുനിഞ്ഞ് വീടിന്റെ മുൻവശം ലക്ഷ്യമാക്കി നടന്നു... നല്ല നിലാവുള്ള ഒരു രാത്രി ആയിരുന്നു അത്.. അത്കൊണ്ട് ടോർച്ചിന്റെ ആവശ്യം വേണ്ടി വന്നില്ല... പക്ഷേ എന്ത് പറയാൻ.. തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയുടെ അവസ്ഥ ആയിപ്പോയി.. ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയതും ഗെയിറ്റും തുറന്ന് കൊണ്ട് രണ്ടു കാറുകൾ ഉള്ളിലേക്ക് വന്നു... നല്ല ഹൈ ബീം വെളിച്ചത്തിൽ ഞങ്ങൾ രണ്ടുപേരും തിളങ്ങി നിന്നു.. ആൻഡ്രൂ ഓടിക്കോ എന്ന് പറഞ്ഞ് ഇവനും ഇവന്റെ പിന്നാലെ ഞാനും മതിൽ ലക്ഷ്യം ആക്കി ഓടി... പക്ഷേ എത്ര ശ്രമിച്ചാലും ചാടാൻ പറ്റാത്ത ഉയരം ഉണ്ടായിരുന്നു ആ മതിലിന്... അപ്പോളേക്കും കാറിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുക്കൾ ഒക്കെ കൂടി ഞങ്ങളെ പിടിച്ചു... പിടിച്ചു എന്ന് മാത്രം അല്ല നല്ല ഇടിയും കിട്ടി.. വയറ്റിനിട്ട്‌ ആദ്യത്തെ ഇടി കിട്ടിയപ്പോൾ തന്നെ ഞാൻ നിലത്തോട്ട്‌ ഇരുന്നു... അവന്മാർ ഞങ്ങളെയും വലിച്ചൊണ്ട് അവളുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോയി.. അച്ഛൻ: എന്തായിരുന്നു നിന്റെ ഒക്കെ ഉദ്ദേശം..?? എന്തിനാ നീയൊക്കെ എന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്..?? ഞങ്ങൾ രണ്ടാളും മറുപടി ഒന്നും പറഞ്ഞില്ല.. അവസാനം നല്ല ഒരു കുത്ത് വയറ്റത്ത് കിട്ടിയപ്പോൾ ഇവൻ ഉറക്കെ വിളിച്ച് പറഞ്ഞു... ഷൈൻ: ഞങ്ങൾ അഞ്ജലിയെ കാണാൻ വേണ്ടി വന്നതാ... ഞാനും അഞ്ജലിയും തമ്മിൽ ഇഷ്ടതിൽ ആണ്... അവള്

💬 Comments

View all comments