0%

Chapter Title : Love Or Hate 03 [Rahul Rk]

Author : Kambikathakal Read All Parts 444

Love Or Hate 03

Author : Rahul RK | Previous Parts

(പ്രിയ വായനക്കാർ ക്ഷമിക്കുക.. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്.. ഇനി വരുന്ന പാർട്ടുകൾ എത്രയും വേഗത്തിൽ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുനതായിരിക്കും.. ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ട് തുടങ്ങുന്നു...)വിഷ്ണു: ഓഹ്‌... ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ....മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല... (തുടരുന്നു..) എനിക്കും ആൻഡ്രുവിനും അപ്പോളാണ് കാര്യങ്ങൾ ബോധ്യമായത് ഇവർ ഒരാളല്ല രണ്ടാൾ ആണെന്ന്... ഷൈൻ: ആൻഡ്രൂ അപ്പോ നമ്മൾ ആദ്യം കണ്ടത് ഇവൾ ആയിരുന്നു.. രണ്ടാമത് കണ്ടത് മറ്റവളെയും... ആൻഡ്രൂ: അതെ.. ഏതായാലും അവളോട് കേറി കോർക്കാഞ്ഞത് നന്നായി.. ഷൈൻ: അതെ... ഞങളുടെ സംസാരം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വിഷ്ണു.. വിഷ്ണു: എന്ത് പറ്റി..?? നിങ്ങള് ഇവരെ മുന്നേ കണ്ടിട്ടുണ്ടോ?? ആൻഡ്രൂ: ഹോട്ടലിൽ എത്തിയിട്ട് പറയാം.. ഷൈൻ വണ്ടി എടുക്ക്‌... ഞാൻ വിഷ്ണു മുന്നേ പറഞ്ഞ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു.. കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു ആ ഹോട്ടൽ.. അത്ര വലുത് അല്ലെങ്കിലും സാമാന്യം വലിയ ഒരു ഹോട്ടൽ ആയിരുന്നു അത്.. നല്ല വൃത്തി ഉള്ള അന്തരീക്ഷം ആയിരുന്നു.. ഞങ്ങൾ ഒരു ടേബിളിൽ പോയി ഇരുന്നു.. വിഷ്ണു തന്നെ മൂന്ന്

💬 Comments

View all comments