Chapter Title : Love Or Hate 03 [Rahul Rk]
വിഷ്ണുവും കയറി.. ബൈക്ക് കോളേജിന്റെ മതിൽക്കെട്ട് കടന്ന് പുറത്തേക്കിറങ്ങി.. കോളേജിന്റെ മുന്നിൽ തന്നെ വലിയ ഒരു ആൽ മരം ഉണ്ടായിരുന്നു.. അവിടെ ഒരു ഇന്നോവ കാർ നിർത്തിയിട്ടിരുന്നു.. ഷൈനിന്റെ ബൈക്ക് മതിൽക്കെട്ട് കടന്നതും കാറിന്റെ ഡോർ തുറന്ന് അർജുനും കൂട്ടുകാരും പുറത്തേക്കിറങ്ങി..
അർജുൻ ബൈക്കിന് നേരേ നടന്ന് വന്ന് കൈ കാണിച്ചു.. ഷൈൻ അവന്റെ അടുത്ത് വണ്ടി നിർത്തി... കോമ്പൗണ്ട് വിട്ട് മടങ്ങി പോകുന്ന മറ്റ് വിദ്യാർത്ഥികൾ എല്ലാം ഒരു നിമിഷം ആ കാഴ്ച കാണാൻ വേണ്ടി അവിടെ കൂടി നിന്നു...
ഷൈൻ വണ്ടി നിർത്തിയതും അർജുൻ ചിരിച്ച് കൊണ്ട് അവരെ നോക്കി പറഞ്ഞു..
അർജുൻ: മക്കളൊന്ന് ഇറങ്ങിക്കേ...
ഷൈൻ: എന്തിന്..??
അർജുൻ: എന്തിനാണ് എന്ന് പറഞ്ഞാലേ മോൻ ഇറങ്ങു..??
ഷൈൻ തൽക്കാലം അത് വക വക്കാതെ വണ്ടി സ്റ്റാർട്ട് ചെയ്തു.. ഉടൻ തന്നെ അർജുൻ ബൈക്കിന്റെ കീ ഊരി എടുത്ത് അവന്റെ പുറകിൽ നിന്നിരുന്ന കൂട്ടുകാരന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തു...
അർജുൻ: ഇനി ഇറങ്ങി വാ...
ഷൈൻ തിരിഞ്ഞ് ആൻഡ്രുവിനെയും വിഷ്ണുവിനെയും നോക്കി.. അവർ രണ്ടു പേരും ഇറങ്ങിയപ്പോൾ ഷൈൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് ഹെൽമെറ്റ് ഊരി വച്ച് വണ്ടിയിൽ നിന്നും ഇറങ്ങി...
എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംഷ ആയിരുന്നു അവിടെ കൂടി നിന്ന എല്ലാവരുടെയും മനസ്സിൽ..
എന്നാല് ഏത് വിധേനയും ഒരു സങ്കർഷം ഒഴിവാക്കാൻ ആയിരുന്നു ഷൈൻ മനസ്സിൽ കരുതിയിരുന്നത്...
ഷൈൻ: എന്താ കാര്യം..??
ഷൈൻ ഇത് ചോദിച്ചപ്പോൾ അർജുൻ പൊട്ടി ചിരിച്ചു.. എന്നിട്ട് ഷൈനിന്റെ ചുറ്റും വലം വച്ച് നടന്നുകൊണ്ട് പറയാൻ
💬 Comments
View all comments