Chapter Title : Love Or Hate 03 [Rahul Rk]
ആരംഭിച്ചു...
അർജുൻ: നിന്നോട് ആദ്യമേ ഞാൻ പറഞ്ഞിരുന്നു ഈ കോളജിന്റെ റൂൾ ഒന്നും നീയായിട്ട് തെറ്റിക്കാൻ നിൽക്കരുത് എന്ന്.. നിനക്ക് മായയെ അറിയാം.. അതെനിക്ക് മനസ്സിലായി.. പക്ഷേ നിനക്ക് എനിക്ക് അവളെ ഇഷ്ടമാണ് എന്ന കാര്യം അറിയാമോ..?? നീ അവളെ ആണ് അപമാനിച്ചത്.. അതായത് എന്റെ പെണ്ണിനെ... അങ്ങനെ ഉള്ള നിന്നോട് എനിക്ക് ക്ഷമിക്കാൻ പറ്റുമോ..?? ഇല്ല...
അർജുൻ ഷൈനിന്റെ നേരെ എത്തിയതും നടത്തം നിർത്തി.. അവന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു.. കടുത്ത ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു... കണ്ണുകൾ ഉരുട്ടി കൊണ്ട് അവൻ ഷൈനിന്റെ കോളറിൽ കയറി പിടിച്ചു..
അർജുൻ: അത് കൊണ്ട് മര്യാദക്ക് ഞാൻ പറയുവാ... ഇനി മേലാൽ നിന്നെ അവളുടെ ഭാഗത്ത് എങ്ങാനും കണ്ടാൽ.. തീർത്ത് കളയും ഞാൻ...
അർജുൻ പിടി വിട്ട് അവന്റെ പുറകിൽ നിന്നിരുന്ന കൂട്ടുകാരന് നേരെ കൈ നീട്ടി അവൻ അർജുൻറെ കയ്യിലേക്ക് ബൈക്കിന്റെ ചാവി വച്ച് കൊടുത്തു...
അർജുൻ: എടുത്തോണ്ട് പോടാ...
അർജുൻ ചാവി ഷൈനിന് നേരെ വലിച്ചെറിഞ്ഞു.. എന്നിട്ട് ആൻഡ്രുവിനെയും വിഷ്ണുവിനെയും ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം തിരിഞ്ഞ് നടക്കാൻ ഒരുങ്ങി..
അപ്പോളേക്കും ദിയയും മായയും വണ്ടിയിൽ അങ്ങോട്ട് എത്തിയിരുന്നു.. ദിയ ആണ് വണ്ടി ഓടിച്ചിരുന്നത് മായ പിന്നിൽ ഇരിക്കുക ആയിരുന്നു...
ഇത്രയും നേരം അർജുൻ പറഞ്ഞതും ചെയ്തതും ഒന്നും ഷൈനിനെ ബാധിച്ചിരുന്നില്ല.. എന്നാൽ അവസാനമായി അവൻ ചെയ്തത് ഷൈനിനെ നന്നായി ചൊടിപ്പിച്ചു..
തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അർജുൻറെ തോളിൽ കൈ വച്ച് കൊണ്ട് ചാവിയിലും അർജുൻറെ മുഖത്തേക്കും നോക്കി കൊണ്ട് ഷൈൻ
💬 Comments
View all comments