0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 658
അപ്പോ കോമിക് ബുക്ക് ഫിക്സ്.. ഷൈൻ: ആഹ് ഓകെ.. ദിയ: പിന്നെ.. ഇത് രണ്ടുപേരുടെയും ഈക്വൽ റസ്പോൺസിബിലിട്ടി ആണ്.. അതുകൊണ്ട് പരസ്പരം പാര വക്കാൻ നിക്കരുത്... ഷൈൻ: അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്... പാര വെക്കരുത്... ദിയ: ഓഹ്‌... ഷൈൻ: ഓഹ്‌... രണ്ടുപേരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി... രണ്ടുപേർക്കും അവസരം കിട്ടിയാൽ ഒരുത്തർക്ക്‌ ഒരുതർ കൊല്ലാനുള്ള ഭാവം ആണ്... ക്ലാസ്സ് തുടങ്ങാൻ ആയിരുന്നത് കൊണ്ട് രണ്ടുപേരും ക്ലാസ്സിലേക്ക് നടന്നു... ദിയ മായയുടെ കൂടെ ബഞ്ചിൽ ഇരുന്നു.. ഷൈൻ നോക്കുമ്പോൾ ബഞ്ചിൽ അരവിന്ദും വിഷ്ണുവും ഉണ്ട് പക്ഷെ ആൻഡ്രൂ ഇല്ല... ഷൈൻ: ആൻഡ്രൂ എവിടെ..? വിഷ്ണു: ദാ.. ഇരിക്കുന്നു... ഷൈൻ നോക്കിയപ്പോൾ ആൻഡ്രൂ ആയിഷയുടെ കൂടെ വേറൊരു ബഞ്ചിൽ ഇരിക്കുന്നു.. രണ്ട് പേരും ചിരിച്ച് കളിച്ച് എന്തൊക്കെയോ സംസാരിക്കുകയാണ്.. ക്ലാസ്സ് തുടങ്ങാൻ ആയത് ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു... അവസാനം ആയിശയോട് ടാറ്റാ ഒക്കെ പറഞ്ഞ് ആൻഡ്രൂ ഷൈനിന്റെ അടുത്തേക്ക് എത്തി.... ഷൈൻ: കഴിഞ്ഞോ.???? ആൻഡ്രൂ: എന്ത് അളിയാ..?? മീറ്റിങ് ആണോ.??? ഷൈൻ: മീറ്റിംഗ് അല്ല നിന്റെ പുഷ്‌പ്പിക്കൽ..
ആൻഡ്രൂ: ഓഹ് അതോ.. അത് പിന്നെ കോളേജ് ആയിട്ട് നമുക്ക് ഒരു അവസരം ഒരുക്കി തരുമ്പോ നമ്മൾ മുതലാക്കണ്ടെ അളിയാ... ഷൈൻ: തലേൽ ആകാതെ നോക്കിക്കോ.. ആൻഡ്രൂ: ആയാലും കുഴപ്പം ഒന്നുല്ല.. അവള് ആൾ പാവാടാ... ഷൈൻ: എനിക്ക് ഒരുതീനേം വിശ്വാസം ഇല്ല... ആൻഡ്രൂ: എല്ലാവരും അഞ്ജലിയെ പോലെ ആകുമോ.??? ഷൈൻ: ആവില്ലയിരിക്കും.. പക്ഷേ എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല... വിഷ്ണു: ഹാ നിങ്ങള്

💬 Comments

View all comments