0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 659
വഴക്ക് കൂടല്ലെ... പിന്നെ ഇനിയാണ് ആ സുപ്രധാന ചടങ്ങ്... അരവിന്ദ്: എന്ത് ചടങ്ങ്.??? വിഷ്ണു: ഇന്നലെ മിസ്സ് പറഞ്ഞില്ലേ ഈ ബഡ്ഡി പെയർ നെ പറ്റി.. അതിന്റെ രണ്ടാം ഘട്ടം... ഷൈൻ: രണ്ടാം ഘട്ടമോ..?? വിഷ്ണു: അതെ.. ഫൗണ്ടേഷൻ ഡേ അല്ലേ വരാൻ പോകുന്നത്.. അപോ അവർക്ക് ഈ കോളജിൽ കുറച്ച് വർക്ക് ഒക്കെ ഉണ്ടാകും.. അതായത് ക്ലീനിംഗ് അടുക്കി പെറുക്കി വക്കൽ അങ്ങനെ കുറെ.. അതിനുള്ള ജോലിക്കാർ ആണ് ഓരോ ടീമും... ആൻഡ്രൂ: മനസ്സിലായില്ല... വിഷ്ണു: മനസ്സിലാകാൻ മാത്രം ഒന്നുല്ല... ഓരോ ടീമിനും ഓരോ ഡ്യൂട്ടി തരും അത് ചെയ്യുക.. അത്രേ ഒള്ളു.... വിഷ്ണു പറഞ്ഞ് തീർന്നതും മിസ്സ് ക്ലാസിലേക്ക് വന്നു... എല്ലാവർക്കും തങ്ങൾക്ക് എന്ത് ഡ്യൂട്ടി ആയിരിക്കും കിട്ടുക എന്ന ആകാംഷ ആയിരുന്നു... അങ്ങനെ പതിവ് പോലെ മിസ്സ് വന്ന് ക്ലാസ്സ് ആരംഭിച്ചു... എല്ലാം തീർന്നതിന് ശേഷം മിസ്സ് ലിസ്റ്റില് നോക്കി ഓരോരുത്തരുടെയും ഡ്യൂട്ടി വായിക്കാൻ തുടങ്ങി.. ആൻഡ്രുവിനും ആയിശക്കും മീറ്റിംഗ് ഹാളിൽ ആണ് ഡ്യൂട്ടി... വിഷ്ണുവിനും സിനിക്കും മിനിപാർക്കിൽ ആണ്.. അരവിന്ദിനും നേഹക്കും ഓഡിറ്റോറിയത്തിൽ ആണ് ഡ്യൂട്ടി കിട്ടിയത്... മായക്കും ശ്രീലക്ഷ്മിക്കും ലാബിൽ ആണ് ഡ്യൂട്ടി കിട്ടിയത്.. അവസാനം ഷൈനിനും ദിയക്കും ലൈബ്രറിയിൽ ആണ് ഡ്യൂട്ടി കിട്ടിയത്... എവിടെ ആയാലും അവളുടെ കൂടെ ആണല്ലോ എന്നതായിരുന്നു ഷൈനിന്റെ പ്രധാന പ്രശ്നം...?? ഇത് തന്നെ ആയിരുന്നു ദിയക്കും പ്രശ്നമായിട്ടുണ്ടായിരുന്നത്... ഡ്യൂട്ടി നാളെ മുതൽ ആരംഭിച്ചാൽ മതി എന്നാണ് മിസ്സ് പറഞ്ഞത്... അങ്ങനെ ക്ലാസുകൾ എല്ലാം അവസാനിച്ചു... വീട്ടിൽ പോകുന്നവർ എല്ലാം പോകാൻ തുടങ്ങി ...

💬 Comments

View all comments