0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 660
ഷൈനും കൂട്ടരും നേരെ ഗ്രൗണ്ടിലേക്ക് ആണ് പോയത്.. അവിടെ ഒഴിഞ്ഞ ഒരു സ്ഥലത്ത് വച്ച് ട്രെയിനിംഗ് തുടങ്ങാൻ ആയിരുന്നു പ്ലാൻ... ദിയയും മായയും പോകുന്നതും അതെ ഗ്രൗണ്ടിലേക്ക് ആണ്.. മായക്ക്‌ അവിടെ ബാസ്ക്കറ്റ് ബോൾ ഏരിയയിൽ മാച്ച് ഉണ്ട്... ഇരു കൂട്ടരും ഗ്രൗണ്ടിൽ വെച്ച് കണ്ടുമുട്ടി... ദിയ ഡ്രസ്സ് എല്ലാം മാറി ബാസ്ക്കറ്റ് ബോൾ ജഴ്‌സിയും ട്രൗസറും ആയിരുന്നു ഇട്ടിരുന്നത്.... അവരുടെ മാച്ച് തുടങ്ങിയിരുന്നു.. ദിയ നന്നായി കളിക്കുന്നുണ്ടായിരുന്നു... ഷൈൻ ഗ്ലൗസ് കയ്യിൽ ഇടാൻ ഒരുങ്ങിയതും അരവിന്ദ് തടഞ്ഞു..
അരവിന്ദ്: നിക്ക്‌.. നിക്ക്‌.. അതിനൊന്നും ആയിട്ടില്ല.. ആദ്യം നീ കുറച്ച് ബേസിക് വാം അപ്പ് എക്സസൈസ് ഒക്കെ പഠിക്ക്‌ എന്നിട്ട് ഗ്ലൗസ് ഒക്കെ ഇടാം... ഷൈൻ: പിന്നെ ഞാൻ എന്തിനാ ഇതൊക്കെ താങ്ങി പിടിച്ച് കൊണ്ട് വന്നത്..?? അരവിന്ദ്: അത് നിനക്കൊരു പഞ്ചിന് പറഞ്ഞതല്ലേ... അങ്ങനെ അരവിന്ദ് ഷൈനിനെ ട്രെയിൻ ചെയ്യിക്കാൻ തുടങ്ങി.. ജീവിതത്തിൽ ഒരുപക്ഷേ ആദ്യമായി ആകും ഷൈൻ ഇത്രയധികം അധ്വാനിക്കുന്നത്... അര മണിക്കൂർ കൊണ്ട് തന്നെ ഷൈൻ ആകെ ശീണിച്ച് അവശൻ ആയിരുന്നു... അപ്പോളും കോർട്ടിലൂടെ ഓടുകയും ചാടുകയും ചെയ്യുന്ന ദിയയെ നോക്കി ഷൈൻ പറഞ്ഞു... ഷൈൻ: ഒടുക്കത്തെ സ്റ്റാമിന തന്നെ.. ഇവൾക്കൊന്നും ക്ഷീണം പോലും ഇല്ലെ..?? അരവിന്ദ്: അതൊക്കെ പ്രാക്ടീസ് കൊണ്ടാണ്.. അർജുനും ഇത് പോലെ ആയിരിക്കും.. അതുകൊണ്ട് നീ ഇപ്പൊ ബാക്കി ചെയ്യാൻ നോക്ക്.... അത് കേട്ടതും ഷൈനിന്റെ ഉള്ളിലെ വാശി ഉണർന്നു.. അവൻ വേഗം തന്നെ ബാക്കി വ്യായാമം ചെയ്യാം ആരംഭിച്ചു... അങ്ങനെ ഏറെ നേരത്തിനു ശേഷം ഇരുകൂട്ടരും പോകാനുള്ള

💬 Comments

View all comments