0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 661
തയ്യാറെടുപ്പിൽ ആയി... ഷൈൻ നന്നായി ഒന്ന് വിയർത്തിരുന്നു... ദിയയും ടീമും ആ മാച്ചിൽ പതിവ് പോലെ വിൻ ചെയ്തു... അവളും മായയും തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു... അരവിന്ദും വിഷ്ണുവും നടന്നും ഷൈനും ആൻഡ്രുവും ബൈക്കിലും തിരികെ വീട്ടിലേക്ക് പോയി... ????????? മായ ജനാലക്കരികിൽ ഇരുന്ന് ഏതോ ഒരു പുസ്തകം വായിക്കുകയായിരുന്നു.. ദിയ വന്ന് അവളോട് സംസാരിച്ച് തുടങ്ങി... ദിയ: നീ കണ്ടോ ഇന്ന് ഗ്രൗണ്ടിൽ... ആ ഷൈനും കൂട്ടുകാരും പ്രാക്ടീസ് ചെയ്യുന്നത്... മായ: കണ്ടു.. ദിയ: എനിക്ക് തോന്നുന്നു അരവിന്ദ് ആണ് അവനെ ട്രെയിൻ ചെയ്യിക്കുന്നത് എന്ന്.. ചിലപ്പോ അവന് ബോക്സിങ് അറിയുമായിരിക്കും... മായ: അതെ.. ഞാൻ കണ്ടു.. എനിക്ക് ഷൈൻ ജയിച്ചാൽ മതി എന്നാ.. നിനക്കോ..?? ദിയ: ആര് ജയിച്ചാലും തോറ്റാലും എനിക്കെന്താ..?? മായ: അല്ല നിനക്കും ഷൈനിനും നാളെ ലൈബ്രറിയിൽ ആണ് ഡ്യൂട്ടി അല്ലേ..?? ദിയ: അതെ.. അത് ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്ന്... മായ മറുപടി പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു... ??????????
ജീവിതത്തിൽ ആദ്യമായി ഇത്രയും കഠിനമായി അധ്വാനിച്ചത്തിന്റെ ക്ഷീണത്തിൽ ആയിരുന്നു ഷൈൻ.. അത് കൊണ്ട് മിണ്ടാതെ ബെഡിൽ കയറി കിടന്നു... ആൻഡ്രൂ: എന്ത് പറ്റി.. ആദ്യായിട്ട്‌ തടി ഇളകിയതിന്റെ ആണ്.. ഇനി അങ്ങോട്ട് ശീലായിക്കോളും... ഷൈൻ: എന്തൊക്കെ വന്നാലും പ്രശ്നല്ല.. അവനെ എനിക്ക് തോൽപ്പിക്കണം... ആൻഡ്രൂ: ഒക്കെ നമുക്ക് തോൽപിക്കാം.. ഇപ്പൊ വാ.. നമുക്ക് പബ് ജി കളിക്കാം.. ഷൈൻ: നീ കളി.. ആ വള്ളിച്ചാട്ടത്തിന്റെ ആണ് തോന്നുന്നു കയ്യോക്കെ നല്ല വേദന ഞാൻ ഒന്ന് കിടക്കട്ടെ...

💬 Comments

View all comments