0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 662
ആൻഡ്രൂ: ചേച്ചിയോട് പറഞ്ഞ് തൈലം വല്ലതും വാങ്ങണോ..?? ഷൈൻ: ഏയ് അതൊന്നും വേണ്ട.. പിന്നെ കാരണം ഒക്കെ പറയേണ്ടി വരും.. അത് മാറിക്കോലും.. ആൻഡ്രൂ: ഓകെ... ???????? പതിവ് പോലെ ദിയയും മായയും രാവിലെ തന്നെ കോളജിൽ എത്തി.. നോട്ടീസ് ബോർഡിന്റെ ചുറ്റുവട്ടത്ത് കുറെ കുട്ടികളെ കണ്ടു... എന്താണ് എന്നറിയാൻ അവരും അങ്ങോട്ട് ചെന്നു.. കാര്യമായിട്ട് ഒന്നും ഇല്ല.. എല്ലാവരുടെയും ഡൂട്ടിയുടെ വിവരങ്ങൾ ആണ്... ദിയ കണ്ടതിൽ വച്ച് ഏറ്റവും വലിയ ലൈബ്രറി ആണ് ആ കോളജിൽ ഉള്ളത്... ഇഷ്ടം പോലെ ബുക്കുകൾ.. എവിടെ തുടങ്ങും എവിടെ അവസാനിക്കും എന്ന് പോലും അറിയില്ല... ഇനി ഫൗണ്ടേഷൻ കഴിയുന്നത് വരെ ലൈബ്രറിയിൽ വിസിറ്റിംഗ് ആക്സസ് ഉണ്ടാവില്ല.. ഫൗണ്ടേഷന്റെ അന്ന് ലൈബ്രറി തുറക്കുമ്പോലേക്കും എല്ലാം റെഡി ആക്കി വെക്കേണ്ട പണി ആണ് ദിയക്കും ഷൈനിനും.. അധികം വൈകാതെ തന്നെ ഷൈനും ആൻഡ്രുവും കോളജിൽ എത്തി... ബാക്കി ഉള്ളവർ എല്ലാം അവരുടെ പെയറിന്റെ കൂടെ ഡ്യൂട്ടി സ്പോട്ടിലേക്ക്‌ പോയിരുന്നു... ക്ലാസിൽ എത്തിയതും ഷൈനിനോട് ബൈ പറഞ്ഞ് ആൻഡ്രൂ ആയിഷയുടെ കൂടെ പോയി.. ദിയ ഷൈനിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു... ദിയ: പോകാം..?? ഷൈൻ: പോകാം.. അവർ രണ്ടുപേരും ആ വലിയ കാമ്പസിന്റെ വരാന്തയിലൂടെ ലൈബ്രറി നോക്കി നടന്നു.. ഷൈൻ: എവിടെ ഈ ലൈബ്രറി..??? ദിയ: ജി ബ്ലോക്കിൽ... ഷൈൻ: ഒരുപാട് വലുതാണോ..?? ദിയ: അത്യാവശ്യം...
ഷൈൻ: കോളേജ് ലൈബ്രറി ആയത് കൊണ്ട് അത്യാവശ്യം നീറ്റ് ആയിരിക്കും അല്ലെ..?? ദിയ: അറിയില്ല.. ഞാൻ സ്ഥിരം പോകാർ ഒന്നും ഇല്ല.... ഷൈൻ: ഓഹ്‌... അങ്ങനെ

💬 Comments

View all comments