0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 951
കണ്ടത്... പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു കുറെ നേരം അവിടെ ഇരുന്നു.. അവസാനം ബ്രേക്ക് ടൈം തീർന്നപ്പോൾ എല്ലാവരും തിരികെ അവരവരുടെ ഡ്യൂട്ടി ഇടങ്ങളിലേക്ക് തിരികെ നടന്നു... ?????????? കൂട്ടുകാരെ കണ്ടു പിരിഞ്ഞ ഷൈൻ നേരെ ലൈബ്രറി കെട്ടിടത്തിലേക്ക് തന്നെ മടങ്ങി എത്തി... ഷൈൻ ചെന്ന് നോക്കുമ്പോൾ വാതിൽ പൂട്ടിയിരുന്നു.. "ശേ ഇവൾ ഇനിയും വന്നില്ലേ..." ദിയ അപ്പോളും വന്നിരുന്നില്ല.. ഷൈൻ ഏറെ നേരം ഏകദേശം ഒരു പത്തു മിനിറ്റ് ആ വരാന്തയിൽ ദിയക്ക്‌ വേണ്ടി കാത്തു നിന്നു.. അവസാനം ദൂരെ നിന്ന് അവൾ നടന്നു വരുന്നത് കണ്ടു... "അവൾടെ ഒടുക്കത്തെ ഒരു നടത്തം.." അവളടുത്ത് എത്തിയിട്ട് വേണം രണ്ട് പറയാൻ എന്നാണ് ഷൈൻ ആദ്യം മനസ്സിൽ കരുതിയത്.. പിന്നെ ആണ് ആൻഡ്രൂ പറഞ്ഞ കാര്യം അവൻ പെട്ടെന്ന് ഓർത്തത്.. അത്കൊണ്ട് തൽകാലം ദേഷ്യം മനസ്സിൽ ഒതുക്കി.. ഇതിനും കൂടി ചേർത്ത് അന്ന് കൊടുക്കാം.. ഷൈൻ മനസ്സിൽ കണക്ക് കൂട്ടി... ദിയ നേരെ വന്ന് ഷൈനിനെ ഒന്ന് നോക്കി വാതിൽ തുറക്കാൻ തുടങ്ങി.. തുറക്കുന്നതിന് ഇടയിൽ അവൾ ഷൈനിനോട് ചോദിച്ചു... ദിയ: ഒത്തിരി നേരായോ വന്നിട്ട്.. ഉള്ളിൽ ദേഷ്യം ഉണ്ടായിരുന്നെങ്കിലും അത് മറച്ച് വച്ച് പുറമെ പുഞ്ചിരിച്ച് ഷൈൻ മറുപടി പറഞ്ഞു.. ഷൈൻ: ഇല്ല ദിയ.. ഞാൻ ഇപ്പൊ വന്നതെ ഒള്ളു... ദിയ അൽഭുതത്തോടെ ഷൈനിനെ ഒന്ന് നോക്കി... കാരണം ഇത്ര സൗമ്യമായി ഷൈൻ തന്നോട് സംസാരിക്കുന്നത് അവള് ആദ്യമായി കേൾക്കുകയായിരുന്നു... അവള് ഒന്ന് മൂളികൊണ്ട് ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു... രണ്ട് പേരും അകത്തേക്ക് കയറി...

💬 Comments

View all comments