Chapter Title : Love Or Hate 06 [Rahul Rk]
ദിയ രജിസ്റ്റർ കയ്യിൽ എടുത്തു..
ദിയ: എന്നാൽ തുടങ്ങാം..
ഷൈൻ: ഓകെ തുടങ്ങാം...
അങ്ങനെ അവർ രണ്ടുപേരും വീണ്ടും ജോലികൾ ആരംഭിച്ചു..
ഇങ്ങനെ ജോലി മാത്രം ചെയ്തോണ്ട് ഇരുന്നാൽ തന്റെ പ്ലാൻ ഒന്നും നടക്കില്ല എന്ന് ഷൈനിന് അറിയാമായിരുന്നു..
എങ്ങനെ എങ്കിലും ദിയയുമായി അടുക്കണം...
പേഴ്സണൽ ആയി ഒരു ബോണ്ടിങ് ഉണ്ടാക്കണം...അതിനായി അവളോട് കൂടുതൽ സംസാരിക്കാൻ തന്നെ ഷൈൻ തീരുമാനിച്ചു...ഷൈൻ: ദിയ...?
ദിയ: എന്താ..??
ഷൈൻ: നിങ്ങളിൽ ആരാണ് മൂത്തത്.. ഐ മീൻ താൻ ആണോ മായ ആണോ..??
ദിയ: എന്താ ചോദിക്കാൻ.??
ഷൈൻ: അല്ല നമ്മൾ ഇങ്ങനെ ജോലി മാത്രം ചെയ്തൊണ്ടിരുന്നാൽ ബോർ അടികൂലെ അതോണ്ട്..,...
ദിയ: ജോലി മര്യാദക്ക് ചെയ്താൽ ബോറടി ഒന്നും ഉണ്ടാകൂല...
"ഈ പണ്ടാരതിനെ ഞാൻ എങ്ങനെ പ്രേമിക്കാൻ ആണ് കർത്താവേ.."
ഷൈൻ മനസ്സിൽ പറഞ്ഞു.. പക്ഷേ ദിയയോട് പിന്നെ ഒന്നും പറയാൻ പോയില്ല...
ഏതാണ്ട് ഒരു അരമണിക്കൂർ അങ്ങനെ തന്നെ പോയി..
കുറച്ച് കഴിഞ്ഞപ്പോൾ ദിയ ഇങ്ങോട്ട് ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു.. കാരണം ഷൈൻ പറഞ്ഞത് നേരാണ് എന്ന് അവൾക്കും തോന്നി.. ഇങ്ങനെ ജോലി മാത്രം ചെയ്തൊണ്ടിരുന്നാൽ ബോർ അടികും.. പ്രത്യേകിച്ച് താൽപ്പര്യം ഇല്ലാത്ത ജോലി.. അത്കൊണ്ട് വേറെ വഴിയില്ലാതെ ദിയ ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു...
ദിയ: താൻ നേരത്തെ എന്തോ ചോദിച്ചല്ലോ..??
ഷൈൻ: ഞാനോ എപ്പോ..??
ദിയ: നേരത്തെ എന്നോട് എന്തോ ചോദിച്ചില്ലെ..??
ഷൈൻ: ഓഹ്.. അതോ.. അത് ബുക്ക് നമ്പർ 32 ഏത് അറയിൽ ആണെന്ന്...
ദിയ: ഓഹ് അതല്ലെടോ.. എന്നെയും മായയെയും പറ്റി ചോദിച്ചില്ലെ അത്...
💬 Comments
View all comments