Chapter Title : Love Or Hate 06 [Rahul Rk]
ഷൈൻ: ആ അത്.. അത് താൻ ആണോ മായ ആണോ ചേച്ചി എന്ന്..
ദിയ: ആഹ്.. അവളാ...
ഷൈൻ: എവൾ..??
ദിയ: എടോ മായ ആണ് മൂത്തത് എന്ന്..
ഷൈൻ: ഓ അങ്ങനെ... മായക്ക് ജന്മനാ സംസാരിക്കാൻ കഴിയില്ലേ..??
ദിയ: ഇല്ല....
അത് പറഞ്ഞപ്പോൾ ദിയയുടെ മുഖത്ത് ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു... ഷൈൻ എന്തെങ്കിലും പറയുന്നതിന് മുന്നേ ദിയ തന്നെ പറഞ്ഞ് തുടങ്ങി..
ദിയ: ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്ത് നോക്കി.. ബട്ട് ജന്മനാ ഉള്ളത് ആയത് കൊണ്ടാണോ അറിയില്ല.. ഒന്നും ഫലം കണ്ടില്ല....
ഷൈൻ: ദിയ ആംഗ്യ ഭാഷയിൽ സംസാരിക്കും അല്ലേ..??
ദിയ: അതെ.. മായക്ക് വേണ്ടി പഠിച്ചതാണ്..
ഷൈൻ: സത്യത്തിൽ ഞങ്ങൾ .. ഐ മീൻ ഞാനും ആൻഡ്രുവും ആദ്യം മായയെ ആണ് കണ്ടത്... അന്ന് ഞങ്ങളുടെ ആദ്യത്തെ ദിവസം ആയിരുന്നു കോളേജിലെ.. രാവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ആകെ നേരം വൈകി ദൃതിയിൽ ആണ് വണ്ടി ഓടിച്ച് പോന്നത്.. അപ്പോളാണ് മായ വണ്ടിക്ക് മുന്നിൽ വന്നതും ഞങ്ങൾക്ക് ആക്സിഡന്റ് ആയതും.. അപോൾ വന്ന ദേഷ്യത്തിന് ഞാൻ അവളോട് കയറി ചൂടായി.. പിന്നെ ആണ് അറിഞ്ഞത് അവക്ക് സംസാരിക്കാൻ കഴിയില്ല എന്ന്..
അതാണ് അന്ന് ഉണ്ടായത്.. പിന്നെ ക്ലാസിൽ വന്നതിന് ശേഷം ആണ് നിങ്ങള് ട്വിൻസ് ആണ് എന്നറിഞ്ഞത്....
സത്യത്തിൽ ഇക്കാര്യം ഷൈൻ കുറ്റബോധം കൊണ്ട് പറഞ്ഞത് ഒന്നും ആയിരുന്നില്ല... ദിയയുടെ മനസ്സിലുള്ള നെഗറ്റീവ് ഇമേജ് മാറ്റാൻ വേണ്ടി വെറുതെ സെന്റി അടിച്ചതാണ്...
ദിയ: മായ എന്നോട് അന്ന് എല്ലാം പറഞ്ഞു.. it's
💬 Comments
View all comments