0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 954
okay.. അത് വിട്ട് കള... "എന്നാലും അവൾക് എന്നോട് ഒരു സോറി പറയാൻ പറ്റില്ല..." ഇതായിരുന്നു ഷൈൻ മനസ്സിൽ ആലോചിച്ചത്... ദിയ: അല്ല.. താനും ആൻഡ്രൂസും എന്താ നിങ്ങടെ പഴയ കോളേജ് വിട്ട് ഇങ്ങോട്ട് വന്നത്...?? ഷൈൻ: അത്.. എന്റെ ചേച്ചിടെ വീട് ഇവിടെ ആണ്.. ചേച്ചിടെ ഹസ്ബന്റ് ഗൾഫിൽ പോയി അപ്പോ ചേച്ചി തനിച്ചല്ലെ ഒള്ളു എന്ന് കരുതി ഇങ്ങോട്ട് വന്നതാണ്... തൽക്കാലം അവളോട് അങ്ങനെ പറയാൻ ആണ് തോന്നിയത്.. അല്ലാതെ വെള്ളമടിച്ച് പിടിച്ചതിന് നാട് കടത്തിയത് ആണ് എന്ന് പറഞ്ഞാൽ കമ്പ്ലീറ്റ് ഇമേജും പോകും എന്ന് ഷൈനിന് തോന്നി... ദിയ: ഓഹ്‌... അപ്പോ നിങ്ങള് ഹോസ്റ്റലിൽ അല്ല അല്ലേ... ഷൈൻ: അല്ല.. ദിയ: അരവിന്ദിനെ എങ്ങനെ പരിചയം..?? ഷൈൻ: അത്... ദിയ: പേർസണൽ ആണെങ്കിൽ പറയണ്ട.. അന്ന് ക്ലാസ്സിൽ വച്ച് നിങ്ങളുടെ സംസാരം കേട്ടപ്പോൾ തന്നെ തോന്നിയിരുന്നു.. പിന്നെ ചോദിച്ചു എന്നെ ഒള്ളു.. പറയാതെ ഇരിക്കുനതിലും നല്ലത് പറയുന്നത് തന്നെ ആണ് എന്ന് ഷൈനിന് തോന്നി.. കാരണം അവളോട് തുറന്ന് പറഞ്ഞാൽ അവളുടെ വിശ്വാസവും നേടാം ഒരു തേപ്പിന്റെ ഇര എന്ന സെന്റി മൻസും വർക്ക് ആക്കാം.... ഷൈൻ കയ്യിൽ ഉണ്ടായിരുന്ന അവസാന പുസ്തകവും ഷെൽഫിൽ വച്ചിട്ട് മുഖത്ത് പറ്റാവുന്നത്ര വികാരങ്ങളും വാരി വിതറി പറയാൻ ആരംഭിച്ചു.. ടേബിളിന്റെ പുറത്ത് ഇരുന്നു കൊണ്ട് ദിയ ഷൈൻ പറയാൻ പോകുന്നത് കേൾക്കാൻ കാതോർത്തു..
ഷൈൻ: അഞ്ജലി.... അവള് എനിക്ക് എന്റെ എല്ലാം ആയിരുന്നു....... പറ്റാവുന്നത്ര സെന്റി കുത്തിക്കയറ്റി ഷൈൻ അവന്റെ ദുരന്ത കഥ ദിയയോട് പറഞ്ഞു..

💬 Comments

View all comments