Chapter Title : Love Or Hate 06 [Rahul Rk]
അവസാനം അധി വിദഗ്ധമായി കണ്ണ് ഒന്ന് നനക്കാനും ഷൈനിന് പറ്റി... എല്ലാം കേട്ട് അന്തം വിട്ടിരുന്ന ദിയ പറഞ്ഞു..
ദിയ: ഒഹ്.. ഇത്രേം വലിയ തേപ്പ് കിട്ടിയ ആളാണെന്ന് എനിക്കറിയില്ലായിരുന്നു..
ഷൈൻ: അഹ്.. ഇനി പറഞ്ഞിട്ടെന്താ...
ദിയ: മൊത്തം പെൺ വർഗ്ഗത്തോടും വെറുപ്പ് ആകുമല്ലോ ഇപ്പൊ...
ഷൈൻ: അതെന്താ അങ്ങനെ ചോദിച്ചത്..??
ദിയ: അല്ല അത് അങ്ങനെ ആണല്ലോ...
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഷൈൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
"അതേടി എനിക്ക് വെറുപ്പാണ്.. നീയടക്കം ഉള്ളവരോട്.. അത് നിനക്ക് ഞാൻ വൈകാതെ അറിയിച്ച് തരാം..."
ഷൈൻ മനസ്സിൽ പറഞ്ഞു...
പിന്നെ ഉള്ള നേരങ്ങളിൽ ഒന്നും അവർ ജോലിയെ പറ്റി അല്ലാതെ ഒന്നും സംസാരിച്ചില്ല.. അൽപ്പം മടുപ്പിക്കുന്നത് ആണെങ്കിലും ജോലി അത്ര പ്രയാസമുള്ളത് അല്ല എന്ന് അവർക്ക് ബോധ്യമായി...
അങ്ങനെ അവസാനം മണി ഒന്ന് ആയി..
ഷൈൻ: ലഞ്ച് ബ്രേക്ക് ആയില്ലേ പോയി ഫൂഡ് കഴിച്ചാലോ..??
ദിയ: ശരിയാ പോവാം...
അവർ രണ്ടുപേരും പുറത്തേക്ക് നടന്നു..
ദിയ വാതിൽ പൂട്ടുന്നതിന്റെ ഇടയിൽ ഷൈൻ ചോദിച്ചു...
ഷൈൻ: നിങ്ങള് ഹോസ്റ്റലിൽ നിന്ന് കൊണ്ടുവരാർ ആണല്ലേ ഫുഡ്..??
ദിയ: അതെ...
ഷൈൻ: ഞങ്ങൾ പുറത്തൂന്ന് കഴികാർ ആണ്...
ദിയ: താൻ ചേച്ചിടെ വീട്ടിൽ നിന്നാണ് വരുന്നത് എന്നല്ലേ പറഞ്ഞത് പിന്നെ എന്താ ഫുഡ് കൊണ്ടുവന്നാൽ..?? വെറുതെ ഹോട്ടൽ ഫുഡ് കഴിച്ച് ശരീരം കേടാക്കണോ....
ഷൈൻ: അല്ല.. അത് പിന്നെ.. ഈ ഫുഡ് ഒക്കെ കൊണ്ട് വന്ന് ക്ലാസ്സിൽ ഇരുന്ന് കഴിക്ക എന്നൊക്കെ പറയുമ്പോൾ..
ദിയ: ഹും മനസ്സിലായി... അപ്പോ ശരി
💬 Comments
View all comments