0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 908
ഗ്രന്ഥശാല ആണിത്.. ലോകത്ത് അപൂർവമായി മാത്രം കിട്ടുന്ന അനവധി പുസ്തകങ്ങളുടെ ശേഖരം ഇവിടെ ഉണ്ട്.. അതിനാൽ വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും അവ കൈകാര്യം ചെയ്യുക.. ഓരോ പുസ്തകവും രജിസ്റ്റർ നോക്കി അതാത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക..
ഈ കത്തിന് പുറകിൽ നിങ്ങൾക്ക് ഇന്ന് ചെയ്യേണ്ട ടാസ്‌ക്കുകളുടെ മാർഗ്ഗ രേഖ നൽകിയിട്ടുണ്ട് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുക..ദിയ പേപ്പറിന്റെ മറുവശം എടുത്തു... അതിൽ അക്കമിട്ട് ചില കാര്യങ്ങള് എഴുതിയിരുന്നു.. 1. നേരെ വലത് വശത്ത് ചുവരിൽ ഷെൽഫിന്റെ പുറകിൽ ഉള്ള സ്വിച്ചുകൾ ഇട്ടാൽ നിങ്ങൾക്ക് ആവശ്യമുള്ള പ്രകാശം ലഭിക്കും.. 2. ഒന്നാം ദിവസം നിങ്ങളുടെ ജോലി ഈ ലൈബ്രറിയിലെ സംസ്കൃത ശ്രേണിയിൽ വരുന്ന എല്ലാ പുസ്തകങ്ങളും അതത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക എന്നുള്ളതാണ്. 3. കൂടുതൽ വിവരങ്ങൾ നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്.. ദിയ വായിച്ച് കഴിഞ്ഞ ശേഷം വലത് വശത്ത് ചുവരിന്റെ അടുത്തേയ്ക്ക് നടന്ന് ശേൽഫിനു പുറകിലെ മുഴുവൻ സ്വിച്ച്ചുകളും ഇട്ടു.. പതിയെ പതിയെ ഓരോ ബൾബുകൾ ആയി പ്രകാശിക്കാൻ തുടങ്ങി... ഒറ്റക്കമ്പിയിൽ തൂക്കിയിട്ട മഞ്ഞ പ്രകാശം നൽകുന്ന അനവധി ബൾബുകൾ.. അവ വളരെ കാല പഴക്കം ചെന്നതാണ് എന്ന് തോന്നുന്നു.. ഷൈൻ: ലൈബ്രറി എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രേം വലിപ്പം ഉണ്ടാകും എന്നൊന്നും ഞാൻ കരുതീല്ല.. ഇതിൽ എവിടെ പോയി കണ്ടുപിടിക്കാൻ ആണ് സംസ്കൃതം ബുക്സ്...?? ദിയ: ഈ രജിസ്റ്റർ നോക്കി കണ്ടുപിടിക്കാൻ പറ്റും എന്ന് തോന്നുന്നു.. ഇതിൽ ഉള്ള നമ്പർ നോക്കി ഓരോ പുസ്തകവും കണ്ടെത്താം.. ഷൈൻ: എങ്ങനെ .??? ദിയ: ഇതിൽ ഓരോ പുസ്തകത്തിന്റെയും

💬 Comments

View all comments