0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 909
നമ്പർ ഈ രജിസ്റ്ററിൽ കാണും.. അത് നോക്കി ഏത് പുസ്തകം ഏത് സെക്ഷൻ ആണെന്ന് കണ്ടെത്താം... ഷൈൻ: എന്നാലും ഇത് ഒടുക്കത്തെ പണി ആയിപ്പോയി.. ലൈബ്രറി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ഏറ്റവും സിമ്പിൾ ആകും എന്ന്.. ദിയ: ലൈഫിൽ കുറച്ചൊക്കെ പണി എടുക്കണം എപ്പോളും ഇങ്ങനെ കളിച്ച് നടന്നാൽ പോര.. ഷൈൻ: ഓഹ്‌... ദിയ: ഞാൻ രജിസ്റ്റർ നോക്കാം.. താൻ പോയി ബുക്ക് ഒക്കെ കണ്ടുപിടിക്.. ഷൈൻ: അത് വേണ്ട ഞാൻ നോക്കി നമ്പർ പറഞ്ഞ് തരാം താൻ പോയി അടുക്കി വക്ക്...
ദിയ: പറ്റില്ല.... ഷൈൻ: എനിക്കും പറ്റില്ല... ഷൈൻ അവിടെ ഉണ്ടായിരുന്ന ഒരു കസേര വലിച്ച് അതിൽ ഇരുന്നു... ദിയയും ടേബിളിന്റെ മുകളിൽ കയറി ഇരുന്നു... ഏകദേശം രണ്ട് മൂന്ന് മിനിറ്റ് ഇരുവരും ഒന്നും തന്നെ തമ്മിൽ സംസാരിച്ചില്ല... സംസാരിക്കാൻ പോയിട്ട് പരസ്പരം ഒന്ന് നോക്കിയത് പോലും ഇല്ല... അവസാനം ഇങ്ങനെ പോയാൽ സംഗതി ശര്യാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ ദിയ തന്നെ ഒരു പ്രതിവിധി കണ്ടെത്തി... അവള് മേശപ്പുറത്ത് നിന്ന് ചാടി ഇറങ്ങി കൊണ്ട് പറഞ്ഞു.. ദിയ: ഓകെ.. ഉച്ചവരെ ഞാൻ രജിസ്റ്റർ നോക്കാം.. ഉച്ചക്ക് ശേഷം താൻ നോക്ക്.. ഷൈൻ ഒന്ന് ആലോചിച്ച് നിന്ന ശേഷം മറുപടി പറഞ്ഞു.. ഷൈൻ: ഓകെ... ഡീൽ... അങ്ങനെ ദിയ ടേബിളിന്റെ വലിപ്പ്‌ തുറന്ന് അതിന്റെ ഉള്ളിൽ നിന്നും ഒരു വലിയ രജിസ്റ്റർ പുറത്തെടുത്തു.. അത്യാവശ്യം നല്ല കട്ടിയും കനവും ഉണ്ടായിരുന്നു അതിന്.. ഷൈൻ: കണ്ടിട്ട് നല്ല പഴക്കം തോന്നുന്നുണ്ടല്ലോ... ദിയ: പഴയതാണ്... ഷൈൻ: എന്തിനാ

💬 Comments

View all comments