Chapter Title : Love Or Hate 06 [Rahul Rk]
പഴയത്..?? പുതിയത് എടുക്ക്...
ദിയ: ഇതിൽ ആകെ ഇത് മാത്രമേ ഒള്ളു..
ഷൈൻ: ഓഹ്... വല്ല്യ ലൈബ്രറി ആണ്.. ഒരു കമ്പ്യൂട്ടർ സിസ്റ്റം പോലും ഇല്ല..
ദിയ: ഇവിടെ സി സി ക്യാമറാ പോലും ഇല്ല.. അപ്പോളാ കമ്പ്യൂട്ടർ...
അത് കേട്ടതും ഷൈൻ എല്ലാ മൂലകളിലേക്കും നോക്കി.. പക്ഷേ ചുവരിൽ എവിടെയും ക്യാമറ കണ്ടില്ല...
ഷൈൻ: ശരിയാണല്ലോ.. അതെന്താ ഇവിടെ ക്യാമറാ ഇല്ലാത്തത്..??
ദിയ: അത് എനിക്കെങ്ങനെ അറിയും..??
ഷൈൻ: ആ.. രജിസ്റ്റർ തുറക്ക്...
ദിയ രജിസ്റ്ററിന്റെ മുകളിൽ ഉണ്ടായിരുന്ന പൊടി പതിയെ ഊതി കളഞ്ഞു...
എന്നിട്ട് അതിന്റെ വലിയ പുറം ചട്ട പതിയെ മറിച്ചു....
ആദ്യ പേജിൽ തന്നെ ലൈബ്രറിയുടെ വലിയ ഒരു ബ്ലൂ പ്രിൻറ് ആണ്...
ഷൈൻ: ഇതെന്താ..??
ദിയ: ഈ കെട്ടിടത്തിന്റെ ബ്ലൂ പ്രിൻറ്...
ഷൈൻ: ആഹാ കൊള്ളാല്ലോ.. ഇത് ബ്രിട്ടീഷ് കാരുടെ കാലത്ത് എങ്ങാൻ ഉണ്ടാക്കിയതാണോ..??
ദിയ: ഞാനും ഇതൊക്കെ ആദ്യായിട്ട് ആണ് കാണുന്നത്...
ഷൈൻ: ഇവിടെ മൂന്നാമത്തെ വർഷം അല്ലേ.. എന്നിട്ട് ഇത് വരെ ഇതൊന്നും കണ്ടിട്ടില്ലേ..??
ദിയ: എനിക്ക് അതല്ല പണി...
ഷൈൻ: നിനക്ക് പണി ഞാൻ തരാടി...
ദിയ: എന്താ..??
ഷൈൻ: ഒന്നുല്ല പേജ് മറക്ക്..
ദിയ: ഹും...
ദിയ ഷൈനിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം പുസ്തകത്തിന്റെ പേജ് മറിച്ചു...
വളരെ പഴയ രീതിയിൽ ഉള്ള പ്രിന്റിംഗ് ലെറ്റർസ് ആണ്.. അതിൽ ആമുഖം എന്ന് എഴുതി എന്തൊക്കെയോ എഴുതിയിരുന്നു... ദിയ അതെല്ലാം വായിക്കാൻ ഉള്ള പരിപാടി ആണ് എന്ന് കണ്ടപ്പോൾ ഷൈൻ ഇടയിൽ കയറി പറഞ്ഞു..
💬 Comments
View all comments