Chapter Title : Love Or Hate 06 [Rahul Rk]
ഷൈൻ: ഇത് മൊത്തം വായിച്ച് ഇരിക്കാൻ ആണോ പരിപാടി..??
ദിയ ഒന്നും പറയാതെ സംശയത്തോടെ ഷൈനിനെ നോക്കി..
ഷൈൻ: വേഗം ആ പുസ്തകത്തിന്റെ കണക്ക് എടുക്ക്.. വർക്ക് തുടങ്ങാം...
ദിയ ഒന്ന് ആലോചിച്ചു.. പിന്നെ ഷൈൻ പറയുന്നത് ശരിയാണ് എന്ന് തോന്നി.. അല്ലെങ്കിലും ഈ ചരിത്രം ഒക്കെ പഠിച്ചിട്ട് എന്ത് കിട്ടാൻ.. ദിയ വേഗത്തിൽ പേജുകൾ മറിച്ചു.. ഏകദേശം അഞ്ചാറ് പേജുകൾ കഴിഞ്ഞപ്പോൾ പുസ്തകങ്ങളുടെ പട്ടിക ഉള്ള പേജുകൾ വരാൻ തുടങ്ങി..
പല തരം വിഷയങ്ങളിൽ ഉള്ള അനവധി പുസ്തകങ്ങൾ അടങ്ങിയ വലിയ ഈ ലൈബ്രറിയിൽ ഒരു മാസം മുഴുവൻ പണി എടുത്താലും ഈ ടാസ്ക് പൂർത്തിയാക്കാൻ പറ്റുമോ എന്ന് സംശയം ആണ്.. പിന്നെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. അവർ രണ്ടാളും ജോലികളിലേക്ക് കടന്നു...
ദിയ രജിസ്റ്റർ നോക്കി ഓരോ ബുക്കിന്റെയും നമ്പർ നോക്കി പറഞ്ഞു കൊടുത്തു.. ഷൈൻ ആ നമ്പർ വരുന്ന പുസ്തകങ്ങൾ അതത് അറകളിൽ ഓർഡറിൽ ക്രമീകരിക്കാൻ തുടങ്ങി..
അവർ വിചാരിച്ച അത്ര പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല ജോലിക്ക്.. പക്ഷേ ദിയയുടെ കൂടെ ആണ് എന്നത് ഷൈനിനെയും ഷൈനിന്റെ കൂടെ ആണ് എന്നത് ദിയയെയും അസ്വസ്ഥർ ആക്കി...
ഷൈൻ: ഈ പുസ്തകം ഒക്കെ ഒരുപാട് പഴയത് ആണല്ലോ.. ഇതൊന്നും ആരും വായിക്കാർ ഇല്ലെ..??
ദിയ: സംസ്കൃതം അല്ലേ... ഇതൊക്കെ ആര് വായിക്കാനാ...??
ഷൈൻ: അത് നേരാ.. തന്റെ സിസ്റ്റർ നന്നായി എഴുതുന്നുണ്ടല്ലോ...
ദിയ: അവക്ക് വായിക്കാനും എഴുതാനും ഒക്കെ ഭയങ്കര ഇഷ്ടം ആണ്...
ഷൈൻ: ഓഹ്...
ദിയ: തന്നെ ഇന്നലെ ഗ്രൗണ്ടിൽ വെച്ച്
💬 Comments
View all comments