0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 962
ആൻഡ്രുവും അവരോടൊപ്പം എത്തി... ഷൈൻ: എന്നാ പ്രാക്ടീസ് തുടങ്ങാം.. അരവിന്ദ്: ഒകെ.. വാ ഗ്രൗണ്ടിൽ പോകാം... പ്രാക്ടിക്കൽ നേകാൾ കൂടുതൽ തിയറിയിൽ ആയിരുന്നു ഇന്ന് അരവിന്ദ് ഷൈനിന് ട്രെയിനിംഗ് നൽകിയത്.. ശത്രുവിനെ എങ്ങനെ അളക്കണം എന്നും സ്റ്റാമിന എങ്ങനെ കറക്റ്റ് ആയി ഉപയോഗിക്കണം എന്നും അരവിന്ദ് അവനെ പഠിപ്പിച്ച് കൊണ്ടിരുന്നു... അങ്ങനെ ഏറ നേരത്തെ ക്ലാസിന് ശേഷം അവർ ട്രെയിനിംഗ് അവസാനിപ്പിച്ച് പോകാൻ ഒരുങ്ങി... ഗ്രൗണ്ടിന്റെ പുറക് വശം വഴിയുള്ള ഗെയിറ്റിലൂടെ തന്നെ വിഷ്ണുവും അരവിന്ദും യാത്ര പറഞ്ഞ് പോയി.. ഷൈനും വിഷ്ണുവും നേരെ പാർക്കിങിലേക്ക്‌ വണ്ടി എടുക്കാൻ നടന്നു.. പാർക്കിങ്ങിൽ എത്തി വണ്ടി എടുത്തു.. ആൻഡ്രുവും കയറി.. ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആരോ പുറകിൽ നിനും ഷൈനിനെ വിളിച്ചു.. "ഷൈൻ ചേട്ടാ..."
ഷൈനും ആൻഡ്രുവും തിരിഞ്ഞ് നോക്കി.. ഷൈൻ നേരത്തെ കണ്ട ആ പെൺകുട്ടി അവർക്ക് നേരെ ഓടി വരുന്നത് കണ്ടു.. ആൻഡ്രൂ: ആരാടാ ഇത്.... ഷൈൻ: ഞാൻ പറയാം.. അവള് ഓടി അവർക്കൊപ്പം എത്തി... ഓടിവന്നത് കൊണ്ട് കിതച്ചു കൊണ്ട് അവള് പറഞ്ഞു.. പെൺകുട്ടി: ഞാൻ... വണ്ടി... ഇവിടെ...കണ്ടിരുന്നു...അപ്പോ തന്നെ തോന്നി... പോയി.. കാണില്ല എന്ന്.... ഷൈൻ: എന്താ തന്റെ ഉദ്ദേശം..?? കുറെ നേരായല്ലോ എന്റെ പുറകെ നടക്കുന്നു... പെൺകുട്ടി: ഞാൻ എന്റെ പേര് പറയാൻ വന്നതാ.. പറഞ്ഞിട്ട് ഞാൻ പോയിക്കോളാം.. ഷൈൻ: താൻ എന്തിനാ എന്നോട് പേര് പറയുന്നത്..?? പെൺകുട്ടി: അല്ല നമ്മൾ പരിചയപ്പെട്ട സ്ഥിതിക്ക്.. ഷൈൻ: പരിചയപ്പെട്ടോ...?? എപ്പോ..?? വീട്ടിൽ പോവാൻ നോക്ക് കൊച്ചെ... ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്തതും

💬 Comments

View all comments