Chapter Title : Love Or Hate 06 [Rahul Rk]
ആ പെൺകുട്ടി വണ്ടിക്ക് മുന്നിലേക്ക് കയറി നിന്നു...
പെൺകുട്ടി: എന്റെ പേര് കേട്ടിട്ട് ഷൈൻ ചേട്ടൻ പോയാൽ മതി....
ഷൈനും ആൻഡ്രുവും ഞെട്ടി.. ആൻഡ്രൂ പതിയെ ഷൈനിന്റെ ചെവിയിൽ പറഞ്ഞു..
ആൻഡ്രൂ: അളിയാ വട്ടാണെന്ന് തോന്നുന്നു.. നീ ആ പേര് ഒന്ന് കേൾക്..
ഷൈൻ: ശരി പറ.. എന്താ നിന്റെ പേര്..??
പെൺകുട്ടി; അങ്ങനെ വഴിക്ക് വാ... ഇനി ഞാൻ പറയാം.. എന്റെ പേര് മീനാക്ഷി...
ഷൈൻ: ഓക്കേ.. നല്ല പേര്.. ഇനി ഞങ്ങൾക്ക് പോകാലോ..??
മീനാക്ഷി: ഓ.. പൊയ്ക്കോളൂ...
അവള് വണ്ടിക്ക് മുന്നിൽ നിന്ന് മാറി കൊടുത്തു...
ഷൈൻ വണ്ടി മുന്നോട്ട് എടുത്തു.. ഷൈൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവള് നടന്നു പോകുന്നത് കണ്ടൂ...
ആൻഡ്രൂ: ആരാ അളിയാ അത്..??
ഷൈൻ: ഏതോ വട്ട് കേസ് ആണെന്ന് തോന്നുന്നു.. രാവിലെ മുതലേ എന്റെ പുറകെ ഉണ്ട്...
ആൻഡ്രൂ: എന്താ മോനെ ആരാധികമാർ ഒക്കെ വന്ന് തുടങ്ങിയോ...??
ഷൈൻ: ഒന്ന് പോടാ... ഒരു ആരാധിക...
ആൻഡ്രൂ: ആ മായക്ക് എന്റെ പേരിൽ എങ്ങാൻ നോവൽ എഴുതിക്കൂടായിരുന്നോ....
ഷൈൻ: എന്താ..??
ആൻഡ്രൂ: ഒന്നുല്ല.. നീ വണ്ടി നേരെ നോക്കി ഓടിക്ക്...
????????
മായയും ദിയയും ഇതിനോടകം തന്നെ റൂമിൽ എത്തിയിരുന്നു..
ബെഡിൽ ഇരുന്ന ദിയയുടെ അടുത്ത് പോയിരുന്ന് മായ ചോദിച്ചു..
മായ: ഇനി പറ.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ഡ്യൂട്ടി വിത്ത് ഷൈൻ...??
ദിയ: അവൻ നമ്മൾ കരുതിയ അത്ര കുഴപ്പക്കാരൻ ഒന്നും അല്ല..
മായ: നമ്മൾ അല്ല നീ.. എനിക്ക് അവൻ കുഴപ്പകരൻ ആയിട്ട് തോന്നിയിട്ടില്ല...
ദിയ: ഓഹ്
💬 Comments
View all comments