0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 964
ശരി... മായ: നീ ബാക്കി പറ.. ദിയ: എന്ത് ബാക്കി... മായ: നീ അവനെ കൊണ്ട് മുഴുവൻ പണിയും എടുപ്പിച്ചോ..?? ദിയ: ഞാൻ എടുപ്പിക്കേണ്ടി വന്നില്ല അവനായിട്ട്‌ തന്നെ എല്ലാം ചെയ്തു... മായ: എങ്ങനെ..?? ദിയ: അതിന്റെ അകം മുഴുവൻ മൊത്തം പൊടി ആയിരുന്നു.. എനിക്കെന്തോ പെട്ടന്ന് പൊടി കുറച്ച് അലർജി പോലെ തോന്നി.. പിന്നെ അവൻ തന്നെ മെയിൻ പണി ഒക്കെ ചെയ്തു... മായ: ഓഹോ.. ഇത്രേം ഒക്കെ ഉണ്ടായോ..?? ദിയ: എത്രേം..?? നീ എന്താ പറഞ്ഞ് വരുന്നത്..?? മായ: ഞാൻ ഒന്നും പറഞ്ഞ് വന്നില്ലല്ലോ..?? ദിയ: ഹും... ശരി... ????????? വീട്ടിൽ ഗെയിം കളിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഷൈനും ആൻഡ്രുവും... ആൻഡ്രൂ: ടാ മോനെ.. പറ.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം..?? ഷൈൻ: ഞാൻ മാക്‌സിമം ഒട്ടാൻ നോക്കുന്നുണ്ട്... ആൻഡ്രൂ: എന്താ അവളുടെ സ്റ്റാന്റ്..?? ഷൈൻ: ആ പഴയ ചാടി തുള്ളൽ ഒക്കെ നിന്നു.. ഇപ്പൊ നല്ല മയത്തിൽ ആണ് സംസാരിക്കുന്നത്... ആൻഡ്രൂ: വെരി ഗുഡ്.. അങ്ങനെ പടി പടി ആയിട്ട് വേണം നീ അവളുടെ മനസ്സ് കീഴടക്കാൻ... ഷൈൻ: സമയം ഉണ്ടല്ലോ നോക്കാം.. ആൻഡ്രൂ: തെറ്റി.. നമ്മുടെ കയ്യിൽ അത്ര സമയം ഒന്നും ഇല്ല.. ഒരു മാസം.. ഈ ഫൗണ്ടേഷൻ തീരുമ്പോൾ നീ ഏതായാലും അർജ്ജുനെ തോൽപ്പിക്കും.. ആ സമയത്ത് തന്നെ അവൾക്കിട്ടും പണിയാൻ പറ്റിയാൽ അതാണ് ബെസ്റ്റ്... ഷൈൻ: അതിപ്പോ അവൾക്ക് തോന്നണ്ടേ..??
ആൻഡ്രൂ: നീ തോന്നിക്കണം... ഷൈൻ: എങ്ങനെ..??? ആൻഡ്രൂ: നീ കിട്ടുന്ന ചെറിയ ചാൻസ് പോലും മിസ്സ് ആക്കരുത്...

💬 Comments

View all comments