Chapter Title : Love Or Hate 06 [Rahul Rk]
എല്ലാം അവളിലേക്ക് ഉള്ള നിന്റെ വഴിയാണ്...
ഷൈൻ: ചാൻസ് കിട്ടട്ടെ ഞാൻ നോക്കിക്കോളാം...
ആൻഡ്രൂ: ഹും....
പിന്നെയും കുറെ നേരം അവർ ഗെയിം കളിച്ചു ഇരുന്നു.. അങ്ങനെ അവസാനം എപ്പോളോ ഉറങ്ങി പോയി....
?????????
രാവിലെ എന്നത്തേയും പോലെ നേരം വൈകി തന്നെ ആണ് ഷൈനും ആൻഡ്രുവും എഴുന്നേറ്റത്..
പിന്നെ ഇപ്പൊ ക്ലാസ്സ് അല്ലല്ലോ അതുകൊണ്ട് ഓടാൻ ഒന്നും നിന്നില്ല ഭക്ഷണം ഒക്കെ കഴിച്ച് പതുക്കെ തന്നെ ആണ് കോളജിലേക്ക് പോയത്..
അങ്ങനെ അത്രയ്ക്കൊന്നും വൈകാതെ തന്നെ അവർ കോളജിൽ എത്തുകയും ചെയ്തു...
പാർക്കിങ്ങിൽ തന്നെ അവരെ കാത്ത് അരവിന്ദും വിഷ്ണുവും ഉണ്ടായിരുന്നു..
ആൻഡ്രൂ: എന്തൊന്നെടെയ് ഡ്യൂട്ടിക്ക് ഒന്നും പോണില്ലേ..??
ഷൈൻ: നിന്റെ ഡ്യൂട്ടി കുറച്ച് കൂടുന്നുണ്ട്..
അരവിന്ദ്: അത് നേരാ... വേണമെങ്കിൽ ഓവർ ഡ്യൂട്ടി ചെയ്യാനും ഇവൻ റെഡി ആണെന്ന് തോന്നുന്നു..
ഷൈൻ: ആ ഉമ്മച്ചി കുട്ടീനെ കണ്ട് വെറുതെ എളകാൻ നിക്കണ്ട.. അവളുടെ വീട്ടുകാർ നിന്റെ എല്ലൂരും...
ആൻഡ്രൂ: അതിനിപ്പോ എന്നാ.. നിങ്ങള് രണ്ട് ബോക്‌സർമാർ എന്റെ കൂടെ ഇല്ലെ...
വിഷ്ണു: ഇടി കൊള്ളുമ്പോളും ഇത് തന്നെ പറയണം...
ആൻഡ്രൂ: ഒാ.. എനിക്കിട്ട് വക്കാതെ മക്കൾ ചെല്ലാൻ നോക്ക്...
ഷൈൻ: ശരി.. ശരി...
അങ്ങനെ അവർ നാല് പേരും അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങി..
ദിയയുടെ വണ്ടി അവിടെ കണ്ടത് കൊണ്ട് അവൾ വന്നിട്ടുണ്ടാകും എന്ന് ഷൈനിന് ഉറപ്പായിരുന്നു..
അങ്ങനെ വരാന്തയിൽ കൂടെ നടന്നു പോയികൊണ്ട് ഇരുന്നപ്പോൾ ആണ് അവന്റെ ഒപ്പോസിറ്റ് ഒരാൾ ചിരിച്ചുകൊണ്ട് വരുന്നത് ഷൈൻ കണ്ടത്..
"കർത്താവേ ഇത് അവള്
💬 Comments
View all comments