Chapter Title : Love Or Hate 06 [Rahul Rk]
അല്ലേ.. ആ വട്ടത്തി... ഇവളുടെ പേര്.. ആ മീനാക്ഷി..."
ഷൈൻ മൈൻഡ് ചെയ്യാതെ പോകാൻ ഉള്ള പരിപാടി ആയിരുന്നു.. അങ്ങനെ ഒരു വിധം അവളെ മറികടന്ന് ഷൈൻ പോയി...
"ഹാവൂ അവള് കണ്ടില്ല എന്ന് തോന്നുന്നു.."
ഷൈൻ അങ്ങനെ പറഞ്ഞ് ആശ്വസിച്ചതും അതാ പിന്നിൽ നിന്നൊരു വിളി...
മീനാക്ഷി: ഷൈൻ ചേട്ടാ....
"ഈശോയെ പെട്ട്.." ഷൈൻ പതിയെ തിരിഞ്ഞു...
ഷൈൻ: എന്താ...??
മീനാക്ഷി: ചേട്ടൻ എന്താ എന്നെ കാണാത്ത പോലെ പോയത്...
ഷൈൻ: അത്.. കാണാത്തത് കൊണ്ട്..
മീനാക്ഷി: ചേട്ടനും ദിയ ചേച്ചിക്കും ലൈബ്രറിയിൽ ആണ് ഡ്യൂട്ടി അല്ലേ..??
ഷൈൻ: അതെ..
മീനാക്ഷി: ഞങ്ങൾ ജൂനിയർസ് ആയത് കൊണ്ട് ഞങ്ങൾക്ക് ഇങ്ങനത്തെ ഡ്യൂട്ടി ഒന്നും ഇല്ല...
ഷൈൻ: എനിക്ക് കുറച്ച് തിരക്കുണ്ട്.. ഞാൻ പൊയ്ക്കോട്ടേ..??
മീനാക്ഷി: എപ്പോളാ ചേട്ടൻ ഫ്രീ ആവുന്നേ..??
ഷൈൻ: ഇനി ഫൗണ്ടേഷൻ കഴിഞ്ഞേ ഫ്രീ ആകു.. എന്താ കാര്യം..?
മീനാക്ഷി: ഒന്നുല്ല.. അത് ഞാൻ അപ്പോ പറയാം...
അതും പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് അവിടെ നിന്ന് ഓടി പോയി..
"ഇത് വട്ട് തന്നെ..."
ഷൈൻ അത്രേം പറഞ്ഞ് വേഗം ലൈബ്രറി നോക്കി നടന്നു..
ചെന്നപ്പോൾ തന്നെ വാതിൽ തുറന്ന് കിടക്കുന്നുണ്ട്.. ദിയ അവിടെ ഒരു പുസ്തകം വായിച്ച് ഇരിക്കുന്നത് കണ്ടു.. ഒാ ഇവിടെ ഉണ്ടോ.. മനസ്സിൽ നല്ല ദേഷ്യം ആണെങ്കിലും പുറത്ത് കാണിക്കാതെ ഷൈൻ അകത്തേക്ക് കയറി..
ഷൈൻ: ഗുഡ് മോണിംഗ് ദിയ...
ദിയ: ഹാ ഷൈൻ.. ഗുഡ് മോണിംഗ്..
ഷൈൻ: എന്താ പതിവില്ലാതെ വായന ഒക്കെ..??
ദിയ: ഏയ്.. ഞാൻ
💬 Comments
View all comments