Chapter Title : Love Or Hate 06 [Rahul Rk]
വെറുതെ ബുക്കിന്റെ പേര് കണ്ടപ്പോൾ ഒരു കൗതുകം കൊണ്ട് നോക്കി പോയതാ...
ഷൈൻ: എന്താ ബുക്കിന്റെ പേര്..??
ദിയ: Will You Marry Me.??
ഷൈൻ: എന്താ..??
ദിയ: അല്ല.. ബുക്കിന്റെ പേരാണ് പറഞ്ഞത്...
ഷൈൻ: ഓഹ്...
"നിന്നെ കൊണ്ട് ഞാൻ ഇത് പറയിപ്പിക്കുമെടി മോളെ..."
ദിയ: എന്തേലും പറഞ്ഞോ..???
ഷൈൻ: നമുക്ക് വർക്ക് തുടങ്ങിയാലോ എന്നാ..??
ദിയ: ഓകെ..
ഷൈൻ: എന്നാ രജിസ്റ്റർ എടുത്തോളൂ...
ദിയ: അത് വേണ്ട.. ഇന്നലെ മുഴുവൻ താൻ അല്ലേ ബുക്ക് ഒക്കെ അടുക്കി വച്ചത്.. ഇന്നിനി ഞാൻ ചെയ്തോളാം..
ഷൈൻ: അപ്പോ തനിക്ക് പൊടി അലർജി അല്ലേ...
ദിയ: അതിനു ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്...
ദിയ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു കർചീഫ് പുറത്തെടുത്തു.. എന്നിട്ട് അത് മടക്കി മുകത് കെട്ടി...
ദിയ: എങ്ങനെ ഉണ്ട്..??
ഷൈൻ: കൊള്ളാം...
ദിയ: എന്നാൽ രജിസ്റ്റർ എടുത്തോ..
ഷൈൻ: അല്ല ഇന്നത്തെ ടാസ്ക് എന്താ..??
ദിയ: മലയാളം ബുക്ക്സ്..
ഷൈൻ: ഓകെ...
അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു...
ഇന്നലത്തെ അപേക്ഷിച്ച് വളരെ പെട്ടന്ന് ആണ് ജോലി മുന്നോട്ട് പോകുന്നത്.. കാരണം അവർ രണ്ടുപേരും അതിനോട് നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു...
അങ്ങനെ ഏകദേശം ഒരു അരമണിക്കൂർ ഒക്കെ പിന്നിട്ടപ്പോൾ ദിയ ഷൈനിനോട് ചോദിച്ചു..
ദിയ: ഷൈൻ...
ഷൈൻ: എന്താ ദിയ..??
ദിയ: തന്റെ അച്ഛൻ എന്ത് ചെയ്യുന്നു..??
ഷൈൻ: ബിസിനസ്സ് ആണ്...
ദിയ: ഓഹ്..
ഷൈൻ: തന്റെ അച്ഛനോ..??
ദിയ: സെയിം.. ബിസിനസ്സ് തന്നെ...
ഷൈൻ: ഓഹ്...
പിന്നെ കുറെ നേരം
💬 Comments
View all comments