Chapter Title : Love Or Hate 06 [Rahul Rk]
ആൻഡ്രൂ: എല്ലാവരും ഒന്നും അങ്ങനെ മോഷക്കാർ ആവില്ല ഷൈൻ..
ഷൈൻ: ഓകെ.. ആവില്ലയിരിക്കും.. പക്ഷേ സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം...
ആൻഡ്രൂ: ആ അത് വിട് നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. അല്ല എങ്ങനെ ഉണ്ട് ലൈബ്രറി ഡ്യൂട്ടി..??
ഷൈൻ: ബോറാണ് പരമ ബോർ.. അണ്ട ഘടാഹം പോലെ ഒരു ലൈബ്രറിയും അതിന്റെ അകത്ത് കാക്കത്തൊള്ളായിരം ബുക്കും.. ഒക്ക പൊടിപിടിച്ചതും ചിതലരിച്ചതും...
അരവിന്ദ്: നിന്റെ പാർട്ണർ എങ്ങനെ ഉണ്ട്.. ദിയ..??
ഷൈൻ: മിക്കവാറും ഞങ്ങൾ തമ്മിൽ ഒത്തുപോകും എന്ന് തോന്നുന്നില്ല... എല്ലാത്തിനും രണ്ട് അഭിപ്രായം ആണ്.. അവള് ആണെങ്കിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത ടൈപ്പ് ആണ്...
അരവിന്ദ്: വിട്ട് വീഴ്ച നിനക്കും ചെയ്യാലോ..
ഷൈൻ: അത് ശരി... അപ്പോ ഞാൻ അവളുടെ മുന്നിൽ തോറ്റു കൊടുക്കണം എന്നാണോ നീ പറയുന്നത്....??
അരവിന്ദ്: കണ്ടോ ഇത് തന്നെ ആണ് പ്രശ്നം.. നിങ്ങള് രണ്ടിൽ ആരെങ്കിലും ഒന്ന് വിട്ട് വീഴ്ച ചെയ്താൽ അല്ലേ കാര്യങ്ങൾ നടക്കത്തൊള്ളൂ...
ഷൈൻ: എനിക്ക് എന്തായാലും ഒരു വിട്ട് വീഴ്ചക്കും പറ്റില്ല...
എല്ലാം കേട്ട് കൊണ്ടിരുന്ന ആൻഡ്രൂ ഇടക്ക് കയറി കൊണ്ട് പറഞ്ഞു...
ആൻഡ്രൂ: നീ വിട്ട് വീഴ്ച്ച ചെയ്യണം...
ഷൈൻ: നീ എന്താടാ പുല്ലേ ഇപ്പൊ ഇങ്ങനെ പറയുന്നെ..?? നീ അല്ലേ പറഞ്ഞത് അവളെ കൂടെ പോകാനും പണി കൊടുക്കാനും ഒക്കെ...??
ആൻഡ്രൂ പൊട്ടി ചിരിച്ച് കൊണ്ട് മറുപടി പറയാൻ തുടങ്ങി..
ആൻഡ്രൂ: അതിന് പണി കൊടുക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ...
ഷൈൻ സംശയത്തോടെ ചോദിച്ചു..
ഷൈൻ: നീ തെളിച്ച് പറയെടാ...
ആൻഡ്രൂ: എടാ
💬 Comments
View all comments