Chapter Title : Love Or Hate 06 [Rahul Rk]
ഈ ക്യാമ്പസ്സിൽ ഫേമസ് അല്ലേ...
ഷൈൻ: മനസ്സിലായില്ല...
പെൺകുട്ടി: മായ ചേച്ചിയുടെ നോവൽ വായിച്ചിരുന്നു.. അതിൽ ഉള്ള ഹീറോ ഷൈൻ ചേട്ടൻ അല്ലേ..??
ഷൈൻ: എന്ന് തന്നോടാര് പറഞ്ഞു..?? ഞാൻ പറഞ്ഞോ ഞാനാണ് അതിലെ ഹീറോ എന്ന്..?? അതോ വേറെ ആരെങ്കിലും പറഞ്ഞോ..??
ഷൈൻ പെട്ടന്ന് പൊട്ടിത്തെറിച്ചപ്പോൾ ആ കുട്ടി ചെറുതായി ഒന്ന് ഭയപ്പെട്ടു...
പെൺകുട്ടി: ചേട്ടാ... അത്.. സോറി.. ഞാൻ അറിയാതെ...
ഷൈൻ ഒന്നും പറയാതെ അവിടെ നിന്ന് നടന്നു.. ആ പെൺകുട്ടി അപ്പോളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു....
നടന്ന് ഷൈൻ പാർക്കിങ്ങിൽ എത്തി.. അവിടെ വിഷ്ണുവും ആൻഡ്രുവും അരവിന്ദും ഉണ്ടായിരുന്നു...
ആൻഡ്രൂ: എന്താ മോനെ..?? ദിയയുടെ കൂടെ അങ്ങ് ഒട്ടിയോ..?? ബ്രേക്കിന് പോലും വരുന്നില്ല...
ഷൈൻ: ഒന്ന് പോടാ.. പിന്നെ ഒട്ടാൻ പറ്റിയ ഒരു സാധനം...
ഷൈൻ ബൈകിന് മുകളിൽ കയറി ഇരുന്നു...
അരവിന്ദ്: അല്ല എങ്ങനെ ഉണ്ട് നിങ്ങളുടെ ഒക്കെ പാർട്ണർമാർ..??
വിഷ്ണു: കുഴപ്പല്ല.. അവക്ക് നല്ല ക്രിയേറ്റിവിറ്റി ആണ് അതോണ്ട് എനിക്ക് വല്ലാതെ പണി എടുക്കണ്ട...
ആൻഡ്രൂ: ആയിഷ പിന്നെ ഞാൻ കരുതിയത് പോലയെ അല്ല.. നല്ല കുട്ടി.. നല്ല സ്വഭാവം.. ഓളുടെ അടുത്ത് ചെല്ലുമ്പോ തന്നെ ഒരു മുല്ലപ്പൂവിന്റെ മണം ആണ്.. പതിനാലാം രാവ് ഉദിച്ച പോലുള്ള ചിരിയും...
ഷൈൻ: മതിയെടാ നിർത്ത്...
ആൻഡ്രൂ: എന്താ അളിയാ.?? ഞങ്ങളുടെ പേര് തമ്മിൽ നോക്ക്.. നല്ല ചേർച്ചയല്ലെ.. ആ.. ആ...
ഷൈൻ: നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ചിരിക്കുന്ന പെണ്ണിന്റെ പിന്നാലെ പോകരുത് എന്ന്... അത് നിന്റെ നാശത്തിലേക്ക് ആയിരിക്കും...
💬 Comments
View all comments