Chapter Title : Love Or Hate 07 [Rahul Rk]
വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു...
എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു....
ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്...
ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി...
ഷൈൻ വീണിടത്ത് നിന്ന് എഴുന്നേറ്റു.. സത്യത്തിൽ ഇപ്പോളാണ് ഷൈനിന് സമാധാനം ആയത്...
ഷൈൻ: ദിയ.... ആർ യു ഓകെ..??
ദിയ പതിയെ എഴുന്നേറ്റിരുന്നു എന്നിട്ട് തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..
ദിയ: എനിക്ക്... എനിക്ക്.. ആ സ്വിച്ചിൽ ഷോക് ഉണ്ട്...
ഷൈൻ: ഹോ.. തനിക്ക് കുഴപ്പം ഒന്നുല്ലല്ലോ.. ഞാൻ ആകെ പേടിച്ച് പോയി.. നോക്കിയപ്പോ ശ്വാസവും ഇല്ല.. അതാ ഞാൻ.......
ഷൈൻ അത് പറഞ്ഞപ്പോൾ ദിയയുടെ മുഖത്ത് ചെറുതായി ഒരു നാണം വിരിഞ്ഞോ..???
ഷൈൻ നിലത്ത് നിന്ന് എഴുന്നേറ്റ് ദിയക്ക് നേരെ കൈകൾ നീട്ടി...
ദിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഷൈനിന്റെ വലം കയ്യിൽ കൈ ചേർത്തു...
ദിയക്ക് എന്തോ ഷൈനിന്റെ മുഖത്ത് നോക്കാൻ ഒരു നാണം ഉള്ളത് പോലെ തോന്നി...
ഷൈനിനും ചെറിയ ഒരു മടി ഉള്ള പോലെ തോന്നി...
ഷൈൻ വാച്ചിൽ നോക്കിയപ്പോൾ സമയം ഒന്നേ കാൽ ആയിരുന്നു...
ഷൈൻ: ദിയ സമയം ഒരുമണി കഴിഞ്ഞു.. നമുക്ക് ഇറങ്ങിയാലോ..??
ദിയ: ഓകെ ഷൈൻ..
ഷൈൻ: തനിക്ക് ഇപ്പൊ
💬 Comments
View all comments