Chapter Title : Love Or Hate 07 [Rahul Rk]
പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്...
എന്തോ കാര്യമായി ഇവൾക്ക് പറ്റിയിട്ടുണ്ട് എന്ന് മായക്ക് മനസ്സിലായി..
മായ: പറ.. എന്ത് പറ്റി...???
ദിയ: എനിക്ക് ഷോക് അടിച്ചു...
മായ: ഷോക്കോ..?? എവിടുന്നു..?? എങ്ങനെ..??
ദിയക്ക് ഷോക്ക് അടിച്ചു എന്ന് കേട്ടപ്പോൾ തന്നെ മായ ഒന്ന് ഭയന്നിരുന്നു...
ദിയ: കുഴപ്പം ഒന്നും ഇല്ല.. ലൈബ്രറിയിൽ വച്ച് ആണ്.. അവിടെ ഒരു സ്വിച്ചിൽ നിന്ന്...
മായ: അപ്പോ ഷൈൻ ഉണ്ടായിരുന്നില്ലേ കൂടെ..??
ദിയ: ഉണ്ടായിരുന്നു...
അത് പറഞ്ഞപ്പോൾ വീണ്ടും ദിയയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു...
മായ: ഒന്ന് പറ എന്തുണ്ടായി..??
ദിയ: അത്.. ഞങ്ങൾ ഒരു റോ കമ്പ്ലീറ്റ് ചെയ്ത് അടുത്ത റോ തുടങ്ങാൻ ഇരിക്കെന്നു... അപ്പോളാണ് ആ ഭാഗത്ത് ബൾബ് ഇട്ടിട്ടില്ല എന്ന് കണ്ടത്..അങ്ങനെ ഞാൻ ബൾബ് ഇടാൻ വേണ്ടി സ്വിച്ചിന്റെ അടുത്തേക്ക് നടന്നു..
സ്വിച്ച് ഇട്ടത് മാത്രേ ഓർമയുള്ളു...
മായ: എന്നിട്ട്..??
ദിയ: എന്നിട്ടെന്താ.. എന്റെ ബോധം പോയി..
മായ: അയ്യോ.. അപ്പോ ഷൈൻ..?? ഷൈൻ കണ്ടില്ലേ നിന്നെ...?
ദിയ: കണ്ടു.. ഷൈൻ ആണ് എന്റെ ജീവൻ രക്ഷിച്ചത്...
മായ: എങ്ങനെ..?
ദിയ: ശോക്കടിച്ച് ബോധം കെട്ട് ഞാൻ നിലത്ത് വീണതും എന്റെ ബ്രീതിങ് നിന്നു...
ഷൈൻ സത്യം പറഞ്ഞാൽ എന്റെ അവസ്ഥ കണ്ട് ആകെ പേടിച്ചു എന്ന് തോന്നുന്നു.. പിന്നെ അവസാനം.........
അത് പറഞ്ഞപ്പോൾ ദിയ വീണ്ടും നാണത്താൽ മുഖം താഴ്ത്തി...
ദിയയെ ഇത്രയധികം നാണത്തോടെ ആദ്യമായിട്ടായിരുന്നു മായ കാണുന്നത്..
ഒന്ന് ശോക്കടിച്ചതിന് ഇവൾ എന്തിനാണ് ഇത്ര നാണിക്കുന്നത് എന്നാണ് മായ ചിന്തിച്ചത്....
മായ: എന്നിട്ട് എന്തുണ്ടായി..??
ദിയ: അത്.... എനിക്ക് ബ്രീതിങ് ഇല്ല എന്ന് കണ്ടപ്പോൾ... ഷൈൻ.... ഷൈൻ എനിക്ക്.... ഷൈൻ എനിക്ക് കൃത്രിമ ശ്വാസം തന്നു....
മായ ഞെട്ടിപ്പോയി... അവള് വാ പൊത്തിക്കൊണ്ട് ഇരുന്നു.. പക്ഷേ അവളുടെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞിരുന്നു...
മായ: എന്നിട്ട്..??
ദിയ: എന്നിട്ടെന്താ..?? അത്രേ ഒള്ളു..
മായ: എന്നാലും അവൻ നിന്നെ...
ദിയ: എന്നെ..???
മായ: ഒന്നുല്ല...
ദിയ: ഹും....
ദിയ അറിയാതെ ഒന്ന് പുഞ്ചിരിച്ചു....
??????????
ഇതേ
💬 Comments
View all comments