Chapter Title : Love Or Hate 07 [Rahul Rk]
മായ: നീ മഴയത്ത് എവിടെ ആയിരുന്നു..??
ദിയ: അതൊക്കെ പറയാം.. പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ട്...
മായ: അതെനിക്ക് നിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി..
ദിയ: അതെങ്ങനെ..??
മായ: ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ...
ദിയ: ശരി.. നീ നിക്ക് ഞാനീ ഡ്രസ്സ് ഒക്കെ ഒന്ന് മാറട്ടെ...
അങ്ങനെ ദിയ ഡ്രസ്സ് ഒക്കെ മാറി ബെഡിൽ വന്ന് ഇരുന്നു..
മായയും അവൾക്കരികിൽ വന്നിരുന്നു..
മായ: ഇനി പറ.. എന്തൊക്കെ ഉണ്ടായി ഇന്ന്..??
ദിയ രാവിലെ മുതൽ ഈ നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ മായയോട് പറഞ്ഞു...
എല്ലാം കേട്ടപ്പോൾ മായ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്..
ദിയ: നീ എന്തിനാ ചിരിക്കുന്നത്..???
മായ വളരെ പാട് പെട്ട് ചിരി നിയന്ത്രിച്ച് ആംഗ്യം കാണിക്കാൻ തുടങ്ങി..
മായ: എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇത് ഇങ്ങനെയേ വരൂ എന്ന്...
ദിയ: എങ്ങനെ..??
മായ: നിങ്ങള് രണ്ടാളും പ്രേമത്തിൽ ആകും എന്ന്...
ദിയ: പ്രേമത്തിലോ...??? ഒന്ന് പോടി..
മായ: എന്റെ മോളെ.. ഇനിയെങ്കിലും ഒന്ന് സമ്മതിച്ച് കൂടെ...
ദിയ: ശരി ഇനി ഇപ്പൊ ആണെന്ന് തന്നെ വക്കാം.. നിന്നോട് ആരു പറഞ്ഞു ഇത് ഇങ്ങനെയേ വരൂ എന്ന്..??
മായ: അതാണല്ലോ അതിന്റെ കീഴ്‌വഴക്കം.. സാധാരണ സിനിമയിൽ ഒക്കെ അങ്ങനെ ആണല്ലോ.. നായകനും നായികയും തുടക്കത്തിൽ മുട്ടൻ ഉടക്ക്.. പിന്നെ അവസാനം പ്രേമത്തിൽ ആകും സ്റ്റോറി ഫിനിഷ്...
ദിയ: ഓഹ്.. അപോ സിനിമാ കഥ വച്ച് ഊഹിച്ചതാണ്...
മായ: അതെ.. ഏതായാലും എന്റെ നോവലിന് ഒരു നല്ല ക്ലൈമാക്സ് കിട്ടി...
ദിയ: ഒഹ്.. നിനക്ക് നിന്റെ നോവല്...
മായ: നീ നോക്കിക്കോ അതികം വൈകാതെ അവൻ നിന്നെ പ്രോപ്പോസ് ചെയ്യും..
ദിയ: പിന്നെ.. വട്ട് പറയാതെ പോടി...
മായ: വട്ടല്ല മോളെ.. സത്യം.. പക്ഷേ അത് വേണ്ട.. നീ അവനോട് പോയി പ്രോപ്പോസ് ചെയ്..
ദിയ: അതെന്താ അങ്ങനെ..??
മായ: അപ്പോളല്ലെ നോവലിലെ പോലെ ആകതൊള്ളു...
ദിയ: ഓഹ്.. നിന്റെ ഒരു നോവൽ... പോടി..
മായ:
💬 Comments
View all comments