Chapter Title : Love Or Hate 07 [Rahul Rk]
ദിയ: ആണല്ലേ... എനിക്കും ചിലപ്പോ അങ്ങനെ തോന്നുന്നുണ്ട്...
ഷൈൻ: ശരി എന്നാൽ.. താൻ ചെല്ല്.. നാളെ കാണാം...
ദിയ: ബായ് ഷൈൻ... ആ.. പിന്നെ ഷൈൻ.. തന്റെ ഫോൺ നമ്പർ ഒന്ന് തരണം.. എന്തേലും ഉണ്ടെങ്കിൽ വിളിക്കാലോ..
ഷൈൻ: ഓ അത് നേരാ.. ഞാനും അത് വിചാരിച്ചിരുന്നു... ഓകെ.. നോട്ട് ചെയ്തോളൂ.. 95********
ദിയ: ശരി ഷൈൻ.. ഞാൻ ടെക്സ്റ്റ് ചെയ്യാം...
ഷൈൻ: ഓകെ... ബൈ...
ദിയ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി..
ഹൊ എന്തൊരു വലിയ ഗേറ്റ്... അകത്തേക്ക് കാണുന്നു പോലും ഇല്ല..
ഷൈൻ വീണ്ടും കോളേജിലേക്ക് വണ്ടി എടുക്കാൻ ഒരുങ്ങിയതും ഫോൺ റിംഗ് ചെയ്തു...
ഇവൾ ഇത്ര വേഗം മിസ്സ് അടിച്ചോ.. നോക്കിയപ്പോൾ ആൻഡ്രൂ ആണ്...
ഷൈൻ: ഹലോ.. ആൻഡ്രൂ പറയെടാ..
ആൻഡ്രൂ: നീ എവിടെ ഇപ്പൊ..??
ഷൈൻ: ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ.. മഴ പെയ്തത് കൊണ്ട് ലേറ്റ് ആയി പോയി...
ആൻഡ്രൂ: അത് നേരാ.. നീ ഒരു കാര്യം ചെയ് നേരെ വീട്ടിലേക്ക് പോരെ.. ഞാൻ വീട്ടിൽ എത്തി..
ഷൈൻ: ഹേ.. അതെന്ത് പറ്റി..??
ആൻഡ്രൂ: എടാ മഴ പെയ്തപ്പോ ആകെ തണുപ്പ് പിടിച്ചു.. പിന്നെ നീ വരാൻ ലേറ്റ് ആകും എന്നുള്ളത് കൊണ്ട് ഞങൾ ഇങ്ങു പോന്നു..
ഷൈൻ: അല്ല നീ എങ്ങനെ വീടെത്തി..??
ആൻഡ്രൂ: ഞാൻ ഒരു ഉബർ പിടിച്ച് ഇങ്ങ് പോന്നു..
ഷൈൻ: എടാ അപോ നീ ചേച്ചിയോട് എന്ത് പറഞ്ഞു..?
ആൻഡ്രൂ: അത് നീ ഒരു ഫ്രണ്ടിനു സുഖം ഇല്ലാത്തത് കൊണ്ട് അവനെ ഡ്രോപ്പ് ചെയ്യാൻ പോയി എന്ന് പറഞ്ഞു..
ഷൈൻ: ചെറിയ ഒരു കള്ളോം കിട്ടീലെ പറയാൻ...??
ആൻഡ്രൂ: അത് അപ്പോ വായിൽ വന്നത് അങ്ങ് പറഞ്ഞു.. നീ പെട്ടന്ന് വാ..
ഷൈൻ: ഹാ നീ വച്ചോ ഞാൻ ദാ എത്തി...
ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു...
???????????
ഈ സമയം കൊണ്ട് ദിയ റൂമിൽ എത്തിയിരുന്നു...
അകത്ത് കയറിയപ്പോൾ മായ ജനലരികിൽ ഇരിക്കുന്നത് കണ്ടു...
ദിയ: എന്താ മോളെ.. മഴ കാണുവാരുന്നോ..??
💬 Comments
View all comments