Chapter Title : Love Or Hate 07 [Rahul Rk]
ഇരുന്നു... തമ്മിൽ ഒന്നും സംസാരിച്ചില്ല...
എങ്കിലും ദിയ ഷൈനിനെ പ്രണയിക്കുന്നു എന്നതിന് ഇതിൽ പരം തെളിവ് ഒന്നും തന്നെ വേണ്ടായിരുന്നു....
ബസ്സ് സ്റ്റോപ്പിന്റെ ഷീറ്റിൽ നിന്നും മഴ തുള്ളികൾ നിലത്ത് വീഴുന്ന ശബ്ദം മാത്രം...
ഷൈൻ പതിയെ ദിയയെ തട്ടി വിളിച്ചു.. അവളുടെ കൈ അപ്പോളും ഷൈനിന്റെ കൈക്കുള്ളിൽ ആയിരുന്നു...
ഷൈൻ: ദിയ.. പോകാം...??
ദിയ ഷൈനിന്റെ തോളിൽ നിന്നും തല ഉയർത്തി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പോകാം എന്ന് പറഞ്ഞു....
അങ്ങനെ അവർ രണ്ടുപേരും വണ്ടിയിൽ കയറി യാത്ര തുടർന്നു...
മഴ പെയ്ത് തോർന്നത് കൊണ്ട് നല്ല തണുപ്പാണ്.... കാറ്റ് അടിച്ച് കേറുന്നുണ്ട്...
ദിയ പുറകിൽ കൂനി കൂടി ഇരിപ്പാണ്...
കുറച്ച് മുന്നോട്ട് വന്നപ്പോൾ ആണ് ഒരു ചീനി മരത്തിന്റെ ചുവട്ടിൽ കുറച്ച് ബെഞ്ച് ഒക്കെ ഇട്ട് ഈവനിംഗ് സ്നാക്സ് എന്ന ബോർഡ് ഒക്കെ വച്ച് ഒരു ചായക്കട ഷൈൻ കണ്ടത്...
ഷൈൻ: ദിയാ.. ഓരോ ചായ കുടിച്ചാലോ..???
ഇൗ തണുപ്പത്ത് നല്ല ചൂട് ചായ കുടിച്ചാൽ അടിപൊളി ആയിരിക്കും...
ഷൈനിനോട് നോ പറയാൻ ദിയക്ക് തോന്നിയില്ല... അത് കൊണ്ട് അവള് ചിരിച്ച് കൊണ്ട് ഓകെ പറഞ്ഞു...
ഷൈൻ കടയുടെ മുന്നിൽ വണ്ടി നിർത്തി..
എന്നിട്ട് അവർ രണ്ടുപേരും ഇറങ്ങി ബഞ്ചിൽ ഇരുന്നു...
നല്ല ചൂട് ചായയും ചൂടുള്ള ഫ്രഷ് സമൂസയും കഴിച്ചു...
ഷൈനിന്റെ കൂടെ ഉള്ള ഓരോ നിമിഷവും ദിയക്ക് അത്രയും പ്രിയപ്പെട്ടത് ആവാൻ തുടങ്ങിയിരുന്നു...
ചായയുടെ പൈസ ഒക്കെ കൊടുത്ത് അവർ നേരെ ഹോസ്റ്റലിലേക്ക് വിട്ടു...
ഒട്ടും വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി..
ഷൈൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി.. ദിയ വണ്ടിയിൽ നിന്നും ഇറങ്ങി ഷൈനിന്റെ അടുത്തേക്ക് നിന്നു...
ദിയ: ലേഡീസ് ഹോസ്റ്റൽ ആയത് കൊണ്ട് കയറാൻ പറയുന്നില്ല...
ഷൈൻ: ഏയ്.. അത് കുഴപ്പല്ല..
ദിയ: പിന്നെ ഷൈൻ.. താങ്ക്സ്... താങ്ക്സ് എ ലോട്ട്...
ഷൈൻ: എന്തിനാ ഇത്രേം താങ്ക്സ്..??
ദിയ: ഇത് പോലൊരു ദിവസം തന്നതിന്...
ഷൈൻ: ഏയ്... താൻ ചില നേരത്ത് മായ ആകുന്നുണ്ടോ എന്നൊരു ഡൌട്ട്...??
💬 Comments
View all comments