Chapter Title : Love Or Hate 07 [Rahul Rk]
തൊട്ട് മുന്നിൽ കണ്ട ബസ്സ് സ്റ്റോപ്പിന് മുന്നിൽ വണ്ടി നിർത്തി.. അവർ രണ്ടുപേരും ഓടി അകത്തേക്ക് കയറി...
ബസ്സ് സ്റ്റോപ്പ് എന്ന് പറയുമ്പോൾ ഒരു പഴയ കെട്ടിടം.. ഉള്ളിൽ നല്ല വൃത്തി ഉണ്ടെങ്കിലും പുറം ആകെ പായൽ പിടിച്ചിരുന്നു... അതിന്റെ പിറകിൽ ആയി വലിയ ഒരു ഗുൽമോഹർ മരം...
ഒരു പന്തൽ എന്നോണം അത് സ്റ്റോപ്പിന് മുകളിൽ തല ഉയർത്തി നിന്നു...
അതിന്റെ ചുവന്ന പുഷ്പങ്ങൾ റോഡിലും സ്റൊപ്പിന്റെ പരിസരത്തും മഴയിൽ നനഞ്ഞ് കിടന്നിരുന്നു....
അവരെ കൂടാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല...
എപ്പോഴെങ്കിലും പോകുന്ന ചില കാറുകൾ ഒഴിച്ചാൽ റോഡിലും വണ്ടികൾ ഒന്നും ഇല്ല...
മഴ അപ്പോളും തകർത്ത് പെയ്യുകയാണ്...
ഷൈൻ: പെട്ടൊന്നൊരു മഴ അല്ലേ.. ഒടുക്കത്തെ തണുപ്പ്...
ദിയ: അതെ.. ഇനി ഇപ്പൊ എപ്പോ തോരുവോ എന്തോ..??
അവർ രണ്ടുപേരും സ്റ്റോപ്പിൽ ഇരുന്നു...
രണ്ടുപേരും അടുത്തടുത്ത് ആയാണ് ഇരിക്കുന്നത്...
നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്... ഇടിമുഴക്കം ചെറുതായി കേൾക്കാം...
ദിയ മറ്റൊന്നും ശ്രദ്ധിക്കാതെ കൊച്ചു കുട്ടികളെ പോലെ മഴയും നോക്കി കൊണ്ട് ഇരിപ്പാണ്...
ഷൈൻ ദിയയെ ഒന്ന് ശ്രദ്ധിച്ചു നോക്കി...
അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്... ചിലപ്പോൾ മഴ നനഞ്ഞതിന്റെയും കാറ്റ് വീശുന്നതിന്റെയും കൊണ്ടാവാം...
ഷൈൻ ഒന്നുകൂടി ദിയയോട് ചേർന്ന് ഇരുന്നു... എന്നിട്ട് ഇരിപ്പിടത്തിൽ വച്ചിരുന്ന അവളുടെ കൈക്ക് മേലെ പതിയെ കൈ വച്ചു...
ദിയ എന്തെ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി ഷൈനിനെ കാണിച്ചു...
ഷൈൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമലുയർത്തി കാണിച്ചു...
ഷൈനിന്റെ കൈ പതിയെ ദിയയുടെ കയ്യിനെ മുറുകെ പിടിച്ചു...
മറ്റൊന്നും ആലോചിക്കാതെ ദിയയും അവളുടെ കയ്യാൽ ഷൈനിന്റെ കയ്യിൽ മുറുകെ പിടിച്ചു....
ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി....
അവരിരുവരിലും പ്രണയം നിറഞ്ഞ് തുളുമ്പി.. ജീവിതത്തിൽ മുൻപ് എങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഫീലിംഗ് ദിയ ആദ്യമായി അനുഭവിക്കുകയായിരുന്നു....
അവള് അറിയാതെ തന്നെ ഷൈനിന്റെ തോളിലേക്ക് തല ചായ്ച്ചു...
ഷൈനിന്റെ കണ്ണുകളിൽ അപ്പോൾ ഉണ്ടായ ഭാവം ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെതിന് സമാനം ആയിരുന്നു....
മഴ തോരുന്നത് വരെ അവർ അവിടെ അങ്ങനെ
💬 Comments
View all comments