0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 818
പ്രാക്ടീസ് ഉണ്ടല്ലോ.. ദിയ: ഷൈനിന് ബുദ്ധിമുട്ട് ആവില്ലേ... ഷൈൻ: ഞാൻ നേരത്തെ തന്നോട് പറഞ്ഞു ഫോമാലിട്ടി കാണിക്കാൻ നിക്കരുത് എന്ന്... ദിയ: ഓഹ്‌.. പറഞ്ഞത് തിരിച്ചെടുത്തു... പോരെ...?? ഷൈൻ: എന്നാ താൻ പൂട്ടി താക്കോൽ കൊടുത്ത് വാ.. ഞാൻ താഴെ നിക്കാം... ഷൈൻ വേഗം താഴേക്ക് ഓടി ചെന്നു.. ആൻഡ്രുവും കൂട്ടരും പാർക്കിങ്ങിൽ ഷൈനിന് വേണ്ടി കാത്ത് നിൽക്കുന്നുണ്ടായിരുന്നു... ഷൈൻ: ടാ.. നിങ്ങള് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യണം.. എനിക്ക് അർജന്റ്‌ ആയിട്ട് ഒരിടം വരെ പോണം... ആൻഡ്രൂ: അതെങ്ങോട്ടാ നീ ഇത്ര അർജന്റ്‌ ആയിട്ട്..?? ഷൈൻ: എടാ.. ദിയയെ ഒന്ന് ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യണം... അരവിന്ദ്: അത് ശരി.. അപ്പോ ഇന്ന് പ്രാക്ടീസ് ഒന്നും ഇല്ലേ...??? ഷൈൻ: പ്രാക്ടീസ് മുടക്കാൻ പറ്റില്ലല്ലോ.. ഞാൻ അവളെ ആക്കിയിട്ട്‌ പെട്ടന്ന് വരാം.. നിങ്ങള് ഗ്രൗണ്ടിലേക്ക് നടന്നോ... അരവിന്ദ്: ശരി.. ശരി.. വേഗം കൊണ്ടുപോയി ആക്കിയിട്ട്‌ വാ... ആൻഡ്രൂ: അളിയാ.. നോക്കി കൊണ്ടുപോയി ആക്കിയിട്ട്‌ വാ.. ഷൈൻ: ആ.. ആ... ഷൈൻ വേഗം വണ്ടി ഗേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.. എന്നിട്ട് ദിയക്ക്‌ വേണ്ടി വെയിറ്റ് ചെയ്തു... അധികം കാക്കേണ്ടി വന്നില്ല.. ദിയ വന്ന് വണ്ടിയിൽ കയറി.. ദിയ കയറി ഇരുന്നതും ഷൈൻ വണ്ടി മുന്നോട്ടെടുത്തു...
യാത്രയിൽ ഉടനീളം വാ തോരാതെ അവർ രണ്ടുപേരും സംസാരിച്ച് കൊണ്ടിരുന്നു... ഓരോന്ന് പറഞ്ഞ് പൊട്ടിച്ചിരിചും പരസ്പരം കളിയാക്കിയും അവർ പോയികൊണ്ടിരുന്നു... പെട്ടന്നാണ് ആകാശം മുഴുവൻ ഇരുണ്ട് കൂടിയതും കാറു വച്ചതും... ചെറുതായി ഇടിയും വെട്ടുന്നുണ്ട്.. ഒരു ചെറിയ കാറ്റും വീശുന്നുണ്ട്... ദിയ: ഷൈൻ.. ഒരു മഴക്കോള് കാണുന്നുണ്ടല്ലോ... ഷൈൻ: അതെ പെട്ടന്ന് പോകാം... ഷൈൻ അത് പറഞ്ഞ് തീർന്നതും വലിയ വലിയ തുള്ളികൾ ആയി ആദ്യം ചെറുതായും പിന്നെ വലുതായും മഴ പെയ്യാൻ ആരംഭിച്ചു... പേരും മഴ എന്ന് പറഞ്ഞാൽ പോര അത്രക്കും മഴ.. ഒരു നിലക്കും വണ്ടി ഓടിച്ച് പോകാൻ പറ്റാത്ത അവസ്ഥ... ഷൈൻ: നമുക്ക് ആ ബസ് സ്റ്റോപ്പിൽ കയറി നിക്കാം... മഴ തോർന്നിട്ട്‌ പോകാം... ദിയ: ശരി.... അങ്ങനെ ഷൈൻ

💬 Comments

View all comments